Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവോണം ബംപര്‍...

തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

തിരുവനന്തപുരം: 30 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കും.  ആരോഗ്യമന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പ് നടത്തുന്നത്. ഓണം ബംപര്‍ വില്‍പ്പനയില്‍ ലോട്ടറി വകുപ്പ് ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റു തീര്‍ന്നു. 20 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച പാലക്കാടാണ് വില്‍പ്പനയില്‍ മുന്നില്‍.450 കോടി രൂപയുടെ ഓണം ബംപര്‍ ടിക്കറ്റാണ് ഇത്തവണ വിറ്റഴിച്ചത്.

ഒന്നാം സമ്മാനത്തുക 30 കോടിയെന്ന റെക്കോഡും ഇത്തവണയുണ്ട്. കഴിഞ്ഞ വര്‍ഷം 75 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകളാണ് വിതരണം ചെയ്തത്. രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേര്‍ക്കും ലഭിക്കും. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേര്‍ക്കാണ് ലഭിക്കുക. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതിന്‍-ട്രംപ് ചര്‍ച്ച അവസാനിച്ചു ; പുരോഗതിയെന്ന് നേതാക്കള്‍

അലാസ്ക : യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസിലെ അലാസ്കയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിൽ ചർച്ച അവസാനിച്ചു .മൂന്നു മണിക്കൂർ നീണ്ട ചർച്ചയെ തുടർന്ന് ഇരു...

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ മുറികളിൽ നിന്ന് കഞ്ചാവ് പിടികൂടി

തിരുവനന്തപുരം : തിരുവനന്തപുരം പാളയത്തെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ എക്സൈസ് റെയ്ഡ്. റെയ്‌ഡിൽ ചില മുറികളില്‍നിന്ന് ചെറിയ അളവില്‍ കഞ്ചാവ് പിടികൂടി. ആളൊഴിഞ്ഞ ഒരു മുറിയില്‍നിന്ന് 20 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഹോസ്റ്റലിലെ 15...
- Advertisment -

Most Popular

- Advertisement -