Monday, September 21, 2026
No menu items!

subscribe-youtube-channel

HomeSportsപാരിസ് ഒളിംപിക്സിന്...

പാരിസ് ഒളിംപിക്സിന് സമാപനം : 2028-ല്‍ ലോസ് ആഞ്ജലീസിൽ

പാരീസ് : പാരിസ് ഒളിംപിക്സ് 2024 ന് പര്യവസാനം.പാരിസിൽ സ്റ്റാഡ് ദ ഫ്രാൻസ് സ്റ്റേഡിയത്തിൽ രണ്ടര മണിക്കൂറോളം നീണ്ടുനിന്ന ആഘോഷ പരിപാടികൾക്കൊടുവിൽ പാരീസ് മേയര്‍ ആന്‍ ഹിഡാല്‍ഗോയില്‍നിന്ന് ലോസ് ആഞ്ജലീസ് മേയര്‍ കരന്‍ ബാസ് ഒളിമ്പിക് പതാക ഏറ്റുവാങ്ങി.2028-ല്‍ അമേരിക്കയിലെ ലോസ് ആഞ്ജലീസാണ് ഒളിമ്പിക്സ് വേദി.

ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.30-ഓടെയായിരുന്നു ചടങ്ങുകൾ .സമാപന മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാക വഹിച്ചത് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം ഗോളി പി.ആർ.ശ്രീജേഷും ഇരട്ടവെങ്കലം നേടിയ ഷൂട്ടിങ് താരം മനു ഭാക്കറും ആയിരുന്നു.70,000ത്തിലധികം ആളുകളാണ് ചടങ്ങുകൾ കാണാൻസ്റ്റേഡിയത്തിൽ എത്തിച്ചേർന്നത്.

16 രാപ്പകലുകൾ നീണ്ട കായിക മാമാങ്കത്തിൽ 126 മെഡ‍ലുകൾ നേടി അമേരിക്ക ഒന്നാം സ്ഥാനം നിലനിർത്തി. ചെൈനയ്‌ക്ക് 91 മെഡലുകളാണ് നേടാനായത്. അഞ്ചു വെങ്കലവും ഒരു വെള്ളിയുമടക്കം ആറു മെഡലുകൾ നേടിയ ഇന്ത്യ 71-ാം സ്ഥാനത്താണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വകാര്യ ബസ് പണിമുടക്കിയാൽ കെഎസ്ആർടിസിയുടെ കൂടുതൽ ബസുകൾ ഇറക്കും: മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: സ്വകാര്യ ബസ് പണിമുടക്കിയാൽ കെ എസ് ആർ ടി സി യുടെ കൂടുതൽ ബസുകൾ നിരത്തിലിറക്കി നേരിടുമെന്ന് ഗതാഗത മന്ത്രി. ബസ്സുടമകളുമായുള്ള കൂടിക്കാ‍ഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. വേണ്ടി വന്നാൽ ഓണക്കാലത്ത്...

കെഎസ്ആർടിസി ബസിൽ തീപിടുത്തം

കൊല്ലം:  അഞ്ചലിൽ കെഎസ്ആർടിസി ബസിൽ തീപിടുത്തം. തിരുവനന്തപുരത്തു നിന്നും മുണ്ടക്കയത്തേക്ക് പോയ ബസിലാണ് ഡീസൽ ചോർന്ന് തീപിടിച്ചത്. പുക ഉയർന്നതോടെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി. ബസിന് പിന്നാലെ എത്തിയ ബൈക്ക് യാത്രികരാണ് ബസിൽ തീപടരുന്നത്...
- Advertisment -

Most Popular

- Advertisement -