Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപ്രതിഷേധ ധര്‍ണ്ണ...

പ്രതിഷേധ ധര്‍ണ്ണ നടത്തി

ചങ്ങനാശ്ശേരി : മരിയന്‍ ലൈനിലെ 16 കുടുംബങ്ങള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തി 60 അടിയോളം ഉയരത്തില്‍ 300 മീറ്റര്‍ നീളത്തില്‍ നില്‍ക്കുന്ന മണ്‍തിട്ട നീക്കുംവരെ സമരം തുടരുമെന്ന് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ വി.ജെ.ലാലി പറഞ്ഞു. മരിയന്‍ ലൈന്‍ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന മണ്‍തിട്ട നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മാടപ്പള്ളി പഞ്ചായത്ത് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംരക്ഷണ സമിതി ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറയുടെ അദ്ധ്യക്ഷതയില്‍ സമരസമിതി രക്ഷാധികാരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അശോക് ജി. തുടര്‍സമര പ്രഖ്യാപനം നടത്തി. വാര്‍ഡ് മെമ്പര്‍ സൈനാ തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സെലിന്‍ ബാബു, പഞ്ചായത്ത് മെമ്പര്‍ ബിന്ദു ജോസഫ്, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം വി.പി. വിനയകുമാര്‍, എസ്,യു.സി.ഐ ജില്ലാ കമ്മറ്റിയംഗം കെ.എന്‍. രാജന്‍, ബിജെപി എസ്.സി. മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് മുരളീധരന്‍ വി, ഫിലോമിന തോമസ്, ബിന്‍സി ബിനോയ്, അജേഷ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം

തിരുവനന്തപുരം : കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ പതിമൂന്നാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുംദിവസങ്ങളിൽ കേരളം - കർണാടകം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഡല്‍ഹിയില്‍ ഇന്ന് തുടക്കം

ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കം. ആഗോള നയതന്ത്രരംഗത്ത് നിര്‍ണായകമാകുന്ന തീരുമാനങ്ങള്‍ ഉച്ചകോടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായി ഇന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്...
- Advertisment -

Most Popular

- Advertisement -