Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsഡോ സുകുമാർ...

ഡോ സുകുമാർ അഴീക്കോട് ആദർശത്തിൻ്റെ ആൾരൂപം : പ്രൊഫ. പി.ജെ കുര്യൻ

തിരുവല്ല : ഉപനിഷത്തുകളെയും ധാർമികതയെയും ഗാന്ധിസത്തേയും ജനങ്ങളിൽ എത്തിക്കുവാൻ അഹോരാത്രം പണിയെടുത്ത് ഹിമാലയത്തോളം ഉയർന്നു നിന്ന സുകുമാർ അഴീക്കോട് മാഷ് എന്നും ജ്വാലിക്കുന്ന നക്ഷത്രമായി നമ്മെ വഴി നടത്തുമെന്ന് മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ പറഞ്ഞു.

നവഭാരത വേദിയുടെ ആഭിമുഖ്യത്തിൽ ഡോ. അഴീക്കോട് ജന്മശതാബ്ദി സ്മാരക പ്രഭാഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മജിയെ പോലും സ്വകാര്യതയിൽ വിമർശിച്ചുവെങ്കിലും ഗാന്ധിയും നെഹ്റുവും തന്റെ ജീവിതത്തിലെ  ആദർശ രൂപങ്ങൾ ആയിരുന്നുവെന്ന് അഴീക്കോട്  എന്നും വിശ്വസിച്ചിരുന്നത്, അനുസ്മരിച്ച ഡോ. സിറിയക് തോമസ് പറഞ്ഞു.

അഴീക്കോട് വേദിയുടെ ഉദ്ഘാടനം മാത്യു ടി. തോമസ് എം.എൽ.എ നിർവ്വഹിച്ചു. ഡോ. ജോസ് പാറക്കടവിൽ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി, മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്, ശശി ഫിലിപ്പ്, ആർ. ജയകുമാർ, അഡ്വ. വി.സി സാബു, വർഗീസ് ടി. മങ്ങാട്, ജോജി പി. തോമസ്, അഡ്വ. ജേക്കബ് തോമസ് എന്നിവർ പ്രസംഗിച്ചു. കുന്നന്താനം വൈ.എം.സി.എ ഗാനങ്ങൾ ആലപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള ക്ഷേത്രത്തിൽ ശ്രീ പാർത്ഥസാരഥി നൃത്ത സംഗീതോത്സവം അരങ്ങേറി

ആറന്മുള: ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ  തിരുവുത്സവത്തോട് അനുബന്ധിച്ച് ഇരുപത്തിനാലാമത് ശ്രീ പാർത്ഥസാരഥി നൃത്ത സംഗീതോത്സവം പ്രശസ്ത സംഗീതജ്ഞൻ ആനയടി പ്രസാദ്  ഉദ്ഘാടനം ചെയ്യും. തുടർന്ന് കർണാടക സംഗീത രംഗത്തെ പ്രഗൽഭരായ കലാകാരന്മാർ...

ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു

തിരുവല്ല : ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു .വൈകീട്ട് ശ്രീബലി എഴുന്നള്ളത്തിനിടയിൽ ഒരു ആന വിരണ്ട് മറ്റൊരു ആനയെ കുത്തുകയായിരുന്നു .ഉത്സവത്തോട് അനുബന്ധിച്ച് എഴുന്നള്ളത്തിന് കൊണ്ടുവന്ന വേണാട്ടുമറ്റം ഉണ്ണിക്കുട്ടന്‍ എന്ന ആനയാണ്...
- Advertisment -

Most Popular

- Advertisement -