Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതീർത്ഥാടകൻ മരിച്ച...

തീർത്ഥാടകൻ മരിച്ച സംഭവം : നരഹത്യക്ക് കേസ് എടുക്കണമെന്ന്  അയ്യപ്പ സേവ സംഘം

പത്തനംതിട്ട: മകര വിളക്ക് രാത്രിയിൽ ദർശനം കഴിഞ്ഞു മടങ്ങി വന്ന  തമിഴ്നാട് സ്വദേശി നാഗരാജൻ  എന്ന അയ്യപ്പ ഭക്തന്റെ മരണം മനപ്പൂർവം സൃഷ്ടിച്ചതാണെന്ന് അഖില ഭാരത അയ്യപ്പ സേവ സംഘം. നിരപരാധിയായ അയ്യപ്പ ഭക്തന്റെ മരണത്തിൽ നരഹത്യക്ക്  കേസ് എടുക്കുകയും, മതിയായ നഷ്ടപരിഹാരം കുടുംബത്തിനു നൽകുന്നതിന്  ബോർഡിന്റെ ഭാഗത്ത് നിന്നു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരത അയ്യപ്പ സേവസംഘം  വടശ്ശേരിക്കര പോലീസിൽ പരാതി നൽകി.

അയ്യപ്പ സേവ സംഘം ദേശീയ സെക്രട്ടറി പ്രസാദ് കുഴികാല, ചെറുക്കാവ് ക്ഷേത്രം പ്രസിഡന്റ് പി ആർ ബാലൻ എന്നിവരാണ് സ്ഥലം സന്ദർശിച്ച ശേഷം പരാതി നൽകിയത്. ഉടൻ നടപടി ഉണ്ടായില്ല എങ്കിൽ അന്യ സംസ്ഥാന ഭക്തരെയും, കേരളത്തിലെയുംമറ്റ് പ്രവർത്തകരെ യും സംഘടിപ്പിച്ചു വിപുലമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് അയ്യപ്പ സേവ സംഘം ദേശീയ സെക്രട്ടറി അഡ്വ :ഡി വിജയകുമാർ, സെക്രട്ടറി പ്രസാദ് കുഴികാല എന്നിവർ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊതുക് നിർമ്മാർജ്ജനത്തിൽ വിദ്യാർഥികളുടെ പങ്കാളിത്തം മാതൃകാപരം: എച്ച് സലാം എംഎൽഎ

ആലപ്പുഴ: കൊതുക് നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തം നല്ലമാതൃകയാണെന്ന് എച്ച് സലാം എംഎൽഎ പറഞ്ഞു. കൊതുക് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ‘ഈഡിസിനും ഓണപരീക്ഷ’ കാമ്പയിൻ പ്രഖ്യാപനവും പുന്നപ്ര കേപ്പ് കോളേജിൽ നടന്ന ചടങ്ങിൽ...

ലൈഫ് ലൈൻ ആശുപത്രി വാക്കത്തോണും ഫ്ളാഷ് മോബും സംഘടിപ്പിച്ചു

അടൂർ: അടൂർ ലൈഫ് ലൈൻ ആശുപത്രി ഹാർട്ട് ഇൻസ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തിൽ ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ചു വാക്കത്തോണും ഫ്ളാഷ് മോബും അടൂരിൽ സംഘടിപ്പിച്ചു. വാക്കത്തോൺ രാവിലെ 8.30 ന് അടൂർ ഗാന്ധി സ്ക്വയറിൽ നിന്നാരംഭിച്ചു കെ...
- Advertisment -

Most Popular

- Advertisement -