Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsതിരഞ്ഞെടുപ്പ്: പ്രധാനമന്ത്രി അൽപ...

തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രി അൽപ സമയത്തിനുള്ളിൽ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ പ്രസംഗിക്കും.

തിരുവല്ല : എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 3.20 ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ പ്രസംഗിക്കും.    സമ്മേളനത്തിന് മുന്നോടിയായുള്ള പ്രാരംഭ യോഗം സ്‌റ്റേഡിയത്തിൽ പ്രത്യേകം തയ്യാർ ചെയ്ത പന്തലിൽ ആരംഭിച്ചു.

ബിജെപി ജില്ലാ പ്രസിഡൻ്റ് വി.എ. സൂരജ് യോഗത്തിൽ അധ്യക്ഷത വഹിക്കുകയാണ്. എൻ ഡി എ യുടെ പ്രമുഖ നേതാക്കളുടെ പ്രസംഗം ആരംഭിച്ചു. 3 മണിക്ക് ചങ്ങനാശേരി എൻ എസ് എസ് കോളജ് ഗ്രൗണ്ടിൽ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം തിരുവല്ലയിലെ വേദിയിൽ എത്തും.

തിരുവല്ല, ആറന്മുള, ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര, റാന്നി, കോന്നി, അമ്പലപ്പുഴ, അടൂർ, ചങ്ങനാശേരി, കായംകുളം മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർഥികൾ വേദിയിൽ ഉണ്ട്. എറണാകുളം റേഞ്ച് ഡി ഐ ജി അരുൾ ആർബി കൃഷ്‌ണ , കോട്ടയം ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, ചങ്ങനാശേരി ഡിവൈ എസ് പി എസ്  ആഷാദ് എന്നിവർക്കാണ് സുരക്ഷാ ചുമതല.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട്ടിൽ നാട്ടുകാരെ ഭീതിയിലാക്കി ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങി

വയനാട് : വയനാട് അമരക്കുനിയിൽ നാട്ടുകാരെ ഭീതിയിലാക്കി ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങി.കടുവയെ കണ്ടെത്താനുള്ള ദൗത്യം തുടരുന്നതിനിടെ ഇന്ന് പുലർച്ചെ വീണ്ടും ഒരു ആടിനെ കൂടി കൊന്നു. ഇതുവരെ കടുവ കൊന്ന ആടുകളുടെ...

ആത്മീയതയുടെയും ശില്പ സൗന്ദര്യത്തിന്റെയും പ്രതീകങ്ങളാണ് പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ: മഹാരാഷ്ട്ര ഗവർണർ

തൃക്കൊടിത്താനം :  കേരളത്തിന്റെ ആത്മീയതയുടെയും, ശില്പ സൗന്ദര്യത്തിന്റെയും പ്രതീകങ്ങളാണ് പഞ്ച പാണ്ഡവ ക്ഷേത്രങ്ങളെന്ന് മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ. തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാ വിഷ്ണു...
- Advertisment -

Most Popular

- Advertisement -