Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനഗരത്തിലെ ഗതാഗതകുരുക്ക്...

നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ പാലങ്ങളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കണം: ജി സുധാകരൻ എം എൽ എ

ആലപ്പുഴ : നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ വിപുലീകരിക്കുന്ന ജില്ലാ കോടതി, പള്ളാത്തുരുത്തി മേഖലകളിലെ പാലങ്ങളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് അമ്പലപ്പുഴ എം എൽ എ ജി സുധാകരൻ. പാലങ്ങളുടെ നിർമാണ പുരോഗതിയും ഗതാഗതസൗകര്യങ്ങളും  വിലയിരുത്താൻ ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച വിഷയങ്ങളിൽ ശാശ്വത പരിഹാരമാർഗങ്ങൾ കണ്ടെത്തണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.  പാലം നിർമാണത്തിന് ഉതകും വിധം ഗതാഗതനിയന്ത്രണ നടപടികൾ  സ്വീകരിക്കുന്നതിനും സമാന്തര പാത ഒരുക്കുന്നതിനും  ആലപ്പുഴ എം എൽ എ എ ഡി തോമസിന്റെ  നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം സ്ഥലപരിശോധന നടത്തും.

പള്ളാത്തുരുത്തി പാലം നിർമാണത്തിന്റെ ആദ്യ രൂപരേഖ നിലനിർത്താനും പ്രദേശത്തെ വീട്ടുകാർക്ക് വഴിയൊരുക്കാൻ സമാന്തരപാത ഒരുക്കാനും എം എൽ എ ആവശ്യപ്പെട്ടു. എ ഡി തോമസ് എം എൽ എയുടെ പ്രതിനിധി കെ എ സാബു, എ ഡി എം സി പ്രേംജി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക നിലവാരമുള്ള കോഴ്‌സുകള്‍ കേരളത്തില്‍ തുടങ്ങും :മന്ത്രി മോന്‍സ് ജോസഫ്

ചങ്ങനാശ്ശേരി : ആധുനിക ലോകത്തില്‍ ലോക നിലവാരമുള്ള കോഴ്‌സുകള്‍ കേരളത്തില്‍ ആരംഭിക്കുന്നതിനും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ കേരളത്തില്‍ തന്നെ ഉള്‍ക്കൊള്ളുന്നതിനുള്ള സാഹചര്യമൊരുക്കുമെന്നും ജല വിഭവ ഭവനവകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. ചങ്ങനാശ്ശേരിയിലെ ഫുള്‍...

ആറന്മുള ഉത്തൃട്ടാതി ജലോത്സവം : ഹീറ്റ്സ് നിർണയിച്ചു

ആറന്മുള : ഉത്തൃട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളുടെ ഹീറ്റ്സ് തിരഞ്ഞെടുത്തു. 30നാണു പമ്പാനദിയിൽ ജലപ്പൂരമായ ഉത്തൃട്ടാതി ജലോത്സവം. ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ജലോത്സവത്തിന് എത്തുമെന്നാണു അറിവ്. ഉച്ചയ്ക്ക് 1.30ന് അദ്ദേഹം ജലഘോഷയാത്ര ഉദ്ഘാടനം ചെയ്യും....
- Advertisment -

Most Popular

- Advertisement -