Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorനിയന്ത്രണം തെറ്റിയ...

നിയന്ത്രണം തെറ്റിയ കാർ വീടിൻ്റെ മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ച് അപകടമുണ്ടായി

ചെങ്ങന്നൂർ : നിയന്ത്രണം തെറ്റി വന്ന കാർ വീടിൻ്റെ മുൻപിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ച് അപകടമുണ്ടായി. തിരുവൻവണ്ടൂർ വനവാതുക്കര മാലിയിൽ പടിഞ്ഞാറേതിൽ ഏബ്രഹാം മാത്യു ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പ്പെട്ടത്. വനവാതുക്കര കരമന ച്ചേരിൽ മണിക്കുട്ടൻ്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന  സ്വിപ്റ്റ് കാറിലാണ് ഏബ്രഹാം മാത്യു ഓടിച്ചു വന്ന ടാറ്റാ  കാർ ഇടിച്ചു അപകടമുണ്ടായത്.

മണിക്കുട്ടൻ്റെ വീടിൻ്റെ മതിലും തകർത്താണ് കാർ ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ സ്വിപ്റ്റ് കാർ ഷെഡിൽ നിന്നും കുറെ മുന്നിലേക്ക് ഉരുണ്ട് പോയതിനാൽ വൻ അപകടം ഒഴിവായി.

ഇടിച്ചകാറിൽ നിന്നും തീയും പുകയും ഉയരുകയും അല്പസമയത്തിനുള്ളിൽ തീ ആളിപ്പടരുകയുമായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ അണച്ചു. നിസാര പരിക്കുകൾ ഏറ്റ  ഏബ്രഹാം മാത്യുവിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള ഫ്ലക്സിൽ വിഗ്രഹത്തിന്റെ ചിത്രം; വി. മുരളീധരനെതിരെ പരാതിയുമായി എൽ ഡി എഫ്

തിരുവനന്തപുരം:ആറ്റിങ്ങൽ സ്ഥാനാർഥി വി മുരളീധരന് വോട്ട്അഭ്യര്‍ഥിച്ചുകൊണ്ട് സ്ഥാപിച്ച ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ പരാതി. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി. വര്‍ക്കലയിൽ സ്ഥാപിച്ച ബോർഡിലാണ് പ്രധാനമന്ത്രിയുടേയും വി. മുരളീധരന്റേയും...

മോറാൻ മോർ ബിസലിയോസ്‌ കർദിനാൾ  ക്ലിമിസ് കാത്തോലിക്കാ ബാവ എടത്വാ പള്ളി  സന്ദർശിച്ചു

എടത്വാ: മലങ്കര സുറിയാനി കത്തോലിക്ക സഭ അധ്യക്ഷൻ മോറാൻ മോർ ബിസലിയോസ്‌ കർദിനാൾ  ക്ലിമിസ് കാത്തോലിക്കാ ബാവ എടത്വാ പള്ളി പെരുന്നാളിനോടാനുബന്ധിച്ച്  സന്ദർശിച്ചു. വികാരി റവ. ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ, ഫാ.അനീഷ് കാമിച്ചേരി, ഫാ....
- Advertisment -

Most Popular

- Advertisement -