Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsജോസ് കെ...

ജോസ് കെ മാണിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല: മുന്നണി മാറ്റം മാധ്യമങ്ങളുടെ മാത്രം ചർച്ച – അടൂർ പ്രകാശ്

തിരുവനന്തപുരം : എൽഡിഎഫ് ഘടകകക്ഷിയായ കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ജോസ് കെ മാണിയുടെ മുന്നണി മാറ്റം മാധ്യമങ്ങളുടെ മാത്രം ചർച്ചമാണെന്നും എവിടെ നിന്നാണ് വിവരം ലഭിച്ചതെന്ന് മാധ്യമങ്ങൾ വ്യക്തമാക്കണമെന്നും അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി.

ആരെയും നിർബന്ധിക്കില്ല. വരാൻ താൽപര്യമുള്ളവർ യുഡിഎഫിലേക്ക് വരും. എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതുണ്ടോ എന്നത് എഐസിസി തീരുമാനിക്കുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

യുഡിഎഫുമായി ചർച്ച നടത്തിയിട്ടില്ലെന്ന് ജോസ് കെ മാണി ആവർത്തിക്കുമ്പോഴും കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ മുന്നണി മാറ്റത്തിനുള്ള അണിയറ നീക്കം സജീവമാണ്. ജോസ് കെ മാണി എൽഡിഎഫ് വിട്ട് പോകില്ലെന്ന് സിപിഎമ്മിനും ഉറപ്പിക്കാൻ കഴിയുന്നില്ല. 

ഇടത് നേതാക്കൾ കേരളാ കോൺഗ്രസ് എമ്മിൽ നിന്നുള്ള മന്ത്രിയായ റോഷി അഗസ്റ്റിനുമായി ആശയ വിനിമയം തുടരുകയാണ്. ജോസ് കെ മാണി യുഡിഎഫിലേക്ക് പോയാലും ഇടതിൽ ഉറച്ച് നിൽക്കാനാണ് റോഷിയുടെ തീരുമാനം. മറ്റന്നാൾ ചേരുന്ന സ്റ്റിയറിങ്‌ കമ്മിറ്റി നിർണായകമാണ്. സ്റ്റിയറിങ്‌ കമ്മിറ്റിയിൽ മുന്നണി മാറ്റത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ തുടരും: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത :  കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. വരുന്ന അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിന്റെ...

കാലവര്‍ഷം : ജാഗ്രത നിര്‍ദേശവുമായി ജില്ല ഭരണകൂടം

പത്തനംതിട്ട : കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി ജില്ല ഭരണകൂടം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍  സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. ജില്ലയില്‍ 24 മണിക്കൂര്‍...
- Advertisment -

Most Popular

- Advertisement -