Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsകോന്നിയിൽ ശക്തമായ...

കോന്നിയിൽ ശക്തമായ ഇടിമിന്നൽ: കുളത്തുമണ്ണിൽ വീടുകൾക്ക് വ്യാപക നാശനഷ്ടം

പത്തനംതിട്ട: കോന്നി കുളത്തുമണ്ണിൽ  ശക്തമായ മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ വീടുകൾക്ക് വ്യാപക നാശനഷ്ടം. പ്രദേശത്തെ നിരവധി വീടുകളുടെ നിർമ്മാണ ഘടനയ്ക്കും മുൻനിര ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കനത്ത നാശനഷ്‌ടം സംഭവിച്ചു

കുളത്തുമൺ ദീപാസദനത്തിൽ സുഷമയുടെ വീടിനാണ് ഇടിമിന്നലിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. മിന്നലിന്റെ ആഘാതത്തിൽ വീടിന്റെ വിവിധ ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും വയറിങ് പൂർണ്ണമായി കത്തിനശിക്കുകയും ചെയ്തു. സുഷമയുടെ വീടിന് പുറമേ സമീപത്തുള്ള മറ്റ് ആറ് വീടുകൾക്കും ഇടിമിന്നലിന്റെ ആഘാതമേറ്റിട്ടുണ്ട്.

അപകടത്തിൽപ്പെട്ട മിക്ക വീടുകളുടെയും ചുവരുകൾ  ശക്തമായ മിന്നലിന്റെ ആഘാതത്തിൽ വിണ്ടുകീറിയ നിലയിലാണ്. പ്രദേശത്തെ മിക്ക വീടുകളിലെയും ടി.വി, ഫ്രിഡ്ജ്, ഫാൻ, എൽ.ഇ.ഡി ബൾബുകൾ തുടങ്ങി ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രിക് ഉപകരണങ്ങളാണ് കത്തിനശിച്ചതും പ്രവർത്തനരഹിതമായതും.

പെട്ടെന്നുണ്ടായ ശക്തമായ ഇടിമിന്നലിൽ പ്രദേശം ഒന്നാകെ പരിഭ്രാന്തിയിലായി. സംഭവസമയത്ത് വീട്ടുകാർ അദ്ഭുതകരമായാണ് വൻ അപകടത്തിൽ നിന്നും പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. പ്രദേശത്ത് ഉണ്ടായ ഭീമമായ നഷ്ടം കണക്കിലെടുത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തണമെന്നും അടിയന്തര ധനസഹായം ലഭ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മുങ്ങി : 15 ഓളം പേരെ കാണാതായി

ഹനോയ് : വിയറ്റ്‌നാമിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് മുങ്ങി നിരവധി പേരെ കാണാതായി. വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഹോൻ മേ ങോയിലാണ് ഉച്ചയ്ക്ക് ഒരു...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം : പ്രതി സജി കുറ്റം സമ്മതിച്ചു

ഇടുക്കി : നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ പ്രതി സജി കുറ്റം സമ്മതിച്ചു. സഹോദരന്‍റെ മാനസിക പീഡനവും വസ്തു തർക്കവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് മൊഴി.ഏപ്രിൽ നാലിന് രാത്രി മദ്യപിച്ചെത്തിയ റെജിയുമായി തർക്കമുണ്ടായി .തുടർന്ന് പ്രതി റെജിയെ...
- Advertisment -

Most Popular

- Advertisement -