Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsമുണ്ടൂരിൽ കാട്ടാന...

മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു : അമ്മയ്ക്ക് ഗുരുതര പരിക്ക്

പാലക്കാട് : മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കണ്ണാടൻച്ചോല കുളത്തിങ്കൽ ജോസഫ് മാത്യുവിന്റെ മകൻ അലൻ ജോസഫ്(23) ആണ് മരിച്ചത്. അലന്റെ അമ്മ വിജി (46) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

പുതുപ്പരിയാരത്തുള്ള ബന്ധു വീട്ടിൽ പോയി വരികയായിരുന്നു ഇരുവരും. അലനെ ആന തുമ്പിക്കൈകൊണ്ട് അടിക്കുകയും കാൽകൊണ്ട് തൊഴിക്കുകയും ചെയ്തു. പിന്നാലെ വന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു.അമ്മയാണ് ഫോൺ വിളിച്ച് മറ്റുള്ളവരെ സംഭവം അറിയിച്ചത് .തുടർന്ന് നാട്ടുകാരെത്തിയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

ആശുപത്രിയിലേക്കെത്തും മുമ്പെ അലൻ മരിച്ചിരുന്നു.തോളെല്ലിനും ശരീരത്തിൻറെ വലതുഭാഗത്തും പരിക്കേറ്റ വിജി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ് .അലൻ കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു.രണ്ടു ദിവസമായി പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.അലന്റെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്താൻ കൂടുതൽ ആ൪ആ൪ടി അംഗങ്ങളെ നിയോഗിക്കുമെന്നും വനംമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്

തിരുവല്ല: മെഡിക്കൽ മിഷൻ ആശുപത്രിയുടെ സാമൂഹിക സേവന വിഭാഗമായ "കൂടെ" പുല്ലാട് മഹാത്മാ സേവാഗ്രാമിന്റെയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും സഹകരണത്തോടെ സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പുല്ലാട് സെൻറ് ആന്റണീസ്...

ഒരു വയസുകാരനെ മർദിച്ച് അമ്മ : ബാലാവകാശ കമ്മീഷൻ കേസെടുത്തു

ആലപ്പുഴ : ആലപ്പുഴ മാന്നാറിൽ ഒരു വയസുകാരനെ മർദിച്ച് അമ്മ. കുഞ്ഞിനെ മർദ്ദിച്ചതിന് ശേഷം ദൃശ്യങ്ങൾ കുഞ്ഞിന്റെ അച്ഛന് അയച്ചുകൊടുത്തു. സംഭവം പുറത്തു വന്നതോടെ യുവതിയെ മാന്നാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തന്നെയും കുഞ്ഞിനെയും...
- Advertisment -

Most Popular

- Advertisement -