Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhi‘ആത്മനിർഭർ ഭാരത്’...

‘ആത്മനിർഭർ ഭാരത്’ യാഥാർഥ്യമായി: പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രതിരോധ- വ്യോമയാന മേഖലകളിലടക്കം രാജ്യം കൈവരിച്ച സ്വാശ്രയത്വ നേട്ടങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്ത് പരിപാടിയിലൂടെ പ്രശംസിച്ചു. ‘ആത്മനിർഭർ ഭാരത്’ എന്നത് ഇപ്പോൾ യാഥാർഥ്യമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്വാശ്രയത്വവും ശക്തിപ്പെടുത്തുന്നതിനായി ഇത്തരം മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ സഹായിച്ചുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

വ്യോമയാന മേഖലയിൽ രാജ്യം ഒരു വലിയ വിജയം കൈവരിച്ചു. ഭാരതത്തിൽ നിർമിച്ച ആദ്യത്തെ സി-295 സൈനിക ഗതാഗത വിമാനം ജൂൺ 10 ന് വിജയകരമായി ആദ്യ പറക്കൽ പൂർത്തിയാക്കി. ഏകദേശം 21,935 കോടി രൂപ ചെലവിൽ 56 സി-295 ഗതാഗത വിമാനങ്ങളാണ് വ്യോമസേന വാങ്ങുന്നത്. ഇതിൽ നാൽപ്പത് വിമാനങ്ങൾ ടാറ്റ അഡ്വാൻസ്‌ഡ് സിസ്റ്റംസ് ലിമിറ്റഡ് എയർബസുമായി സഹകരിച്ചാണ് നിര്‍മാണം.

ഇത് എയ്‌റോസ്‌പേസ് മേഖലയ്‌ക്ക്, പ്രത്യേകിച്ച് എം.എസ്.എം.ഇ.കൾക്ക് പുതിയ ശക്തി നൽകുന്നു. തൊഴിലവസരങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സ്വാശ്രയ ഭാരതം കെട്ടിപ്പെടുക്കാനുള്ള നിശ്ചയദാർഢ്യവും കൂടുതൽ ശക്തമാവുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഡി.ആർ.ഡി.ഒ. തദ്ദേശീയമായി നിർമ്മിച്ച ‘ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ’ വിജയകരമായി പരീക്ഷിച്ചു. ഡി.ആർ.ഡി.ഒ. ലബോറട്ടറികളും ഇന്ത്യൻ ഇൻഡസ്ട്രീസ് പാർട്ണർമാരും സംയുക്തമായി ഇത് വികസിപ്പിച്ചെടുത്തിട്ടുണ്ട്,  ഇന്ന്, ആഴി മുതൽ ആകാശം വരെ, കൂടുതൽ സുരക്ഷിതവും സ്വയം പര്യാപ്തവുമായി മാറുകയാണ് നമ്മുടെ ഭാരതമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 02-12-2025 Sthree Sakthi SS-496

1st Prize Rs.1,00,00,000/- SA 249255 (WAYANADU) Consolation Prize Rs.5,000/- SD 223762 SB 249255 SC 249255 SD 249255 SE 249255 SF 249255 SG 249255 SH 249255 SJ 249255...

വയനാട് ദുരന്ത അതിജീവനം: മാനസികാരോഗ്യം ഉറപ്പിക്കാൻ 121 അംഗ ടീം

തിരുവനന്തപുരം : വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മാനസികാഘാതം ഉണ്ടായവർക്ക് ആവശ്യമായ മാനസിക പിന്തുണയും സേവനവും നൽകുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഊർജിത പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
- Advertisment -

Most Popular

- Advertisement -