Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ന് നിശബ്ദ...

ഇന്ന് നിശബ്ദ പ്രചാരണം : ആദ്യഘട്ട പോളിങ് നാളെ

തിരുവനന്തപുരം : കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് നാളെ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തിരുവനന്തപുരം ജില്ലകളാണ് നാളെ ഒന്നാം ഘട്ടത്തില്‍ വിധിയെഴുതുന്നത്.ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. തെരഞ്ഞെടുപ്പിന്റെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. രാവിലെ ആറിന് സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ മോക്‌പോള്‍ നടക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകിട്ട് അവസാനിക്കും.

രണ്ടാംഘട്ടത്തില്‍ വടക്കന്‍ മേഖലയിലെ ഏഴ് ജില്ലകളില്‍ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും. രണ്ടുഘട്ടങ്ങളിലായി 1199 തദ്ദേശസ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെങ്കിലും കണ്ണൂര്‍ ജില്ലയിലെ 14 വാര്‍ഡുകളിലും കാസര്‍കോട് ജില്ലയിലെ രണ്ട് വാര്‍ഡുകളിലേക്കും വോട്ടെടുപ്പില്ല. ഈ വാര്‍ഡുകളില്‍ ഇടതുസ്ഥാനാര്‍ഥികള്‍ക്കും ഒരിടത്ത് ലീഗിനും എതിരില്ല. രണ്ടുഘട്ടങ്ങളിലുംകൂടി 75,633 പേരാണ് മത്സരരംഗത്തുള്ളത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാക്കിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം : 24 മരണം

ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാനിലെ ഖ്വറ്റ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെയുണ്ടായ സ്ഫോടനത്തിൽ 24 പേർ മരിച്ചു.30 പേര്‍ക്ക് പരിക്കേറ്റു. പെഷവാറിലേക്കുള്ള എക്‌സ്‌പ്രസ് പുറപ്പെടാനൊരുങ്ങുമ്പോഴാണ് റെയിൽവേ സ്‌റ്റേഷനിൽ സ്‌ഫോടനമുണ്ടായത് .ചാവേര്‍ സ്ഫോടനമാണെന്നാണ് പ്രാഥമിക...

ശ്രീവല്ലഭ ക്ഷേത്രത്തിൽ സ്വർണ്ണമാല വഴിപാട്

തിരുവല്ല: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ 10 പവന്റെ സ്വർണ മാല വഴിപാടായി സമർപ്പിച്ചു. എറണാകുളം സ്വദേശി സീനാ സുജീത്ത് മകൻ പ്രണവ്  എന്നിവരാണ് ക്ഷേത്രത്തിൽ എത്തി സമർപ്പിച്ചത്.  ഇവർ കുടുംബ സമേതം ക്ഷേത്രത്തിൽ...
- Advertisment -

Most Popular

- Advertisement -