Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryഅയിരൂർ -ചെറുകോൽപ്പുഴ...

അയിരൂർ -ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് : ജ്യോതി പ്രയാണം തുടങ്ങി

കോഴഞ്ചേരി : അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമ്മേളന വേദിയിൽ തെളിയിക്കുന്നതിന്  കൊല്ലം പത്മന ബാലഭട്ടാരകേശ്വരം  ക്ഷേത്രത്തിൽ നിന്ന് മേൽശാന്തി വിഷ്ണു തിരുമേനി ഹിന്ദുമത മഹാമണ്ഡലം പി എസ് നായർക്ക് പകർന്നു നൽകിയ ദീപവും വഹിച്ചു കൊണ്ടുള്ള ജ്യോതിപ്രയാണ ഘോഷയാത്ര കൺവീനർ പി ആർ ഷാജിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

ചട്ടമ്പിസ്വാമികൾ ഇടക്കാലത്ത് താമസിച്ച വള്ളികുന്നത്ത് വിദ്യാധിരാജ ഇൻ്റർ നാഷണിലിൻ്റെയും സമസ്ത നായർ സമാജത്തിൻ്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി. സമസ്ത നായർ സമാജം ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ, പരിഷത്ത് പ്രസിഡണ്ട് പി .എസ് .നായരെ ആദരിച്ചു

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ ക്ഷേത്ര കമ്മിറ്റികളുടെയും ആശ്രമങ്ങുളുടെയും സാമുദായിക ആധ്യാത്മിക  സാംസ്‌കാരിക സംഘടനകളുടെയും സ്വീകരണം ഏറ്റുവാങ്ങി ഫെബ്രുവരി 2 ന് ചെറുകോൽപ്പുഴ നഗറിൽ എത്തിച്ചേരും.

പന്മനയിൽ നടന്നചടങ്ങിൽ ഹിന്ദുമത മഹാമണ്ഡലം ജന. സെക്രട്ടറി എ ആർ വിക്രമൻ പിള്ള, ആശ്രമം പ്രസിഡന്റ്‌ കുമ്പളത്തു വിജയകൃഷ്ണ പിള്ള, കോർഡിനേറ്റർ ബാലചന്ദ്രൻ, ഹിന്ദുമത മണ്ഡലം വൈസ് പ്രസിഡന്റ്‌മാരായ മാലേത്തു സരളാദേവി , അഡ്വ കെ ഹരിദാസ്, കെ കെ ഗോപിനാഥൻ നായർ, സെക്രട്ടറിമാരായ ഡി. രാജഗോപാൽ, ജി രാജ്‌കുമാർ, കെ ജയവർമ, ജി കൃഷ്ണകുമാർ, ശ്രീജിത്ത്‌ അയ്‌രൂർ, എം അയ്യപ്പൻ കുട്ടി, അനിരാജ് ഐക്കര, സി ജി പ്രദീപ് കുമാർ,  രാജീവ്‌ മഠത്തിൽ,  ശ്രീകുമാർ ഇരൂപ്പക്കാട്ട് എന്നിവർ  പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണപ്പാളി : അന്വേഷണത്തിന് ഇഡിയും

കൊച്ചി : ശബരിമല സ്വർണപ്പാളി കേസിൽ അന്വേഷണത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും.പ്രത്യേക അന്വേഷണ സംഘം സ്വകേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി. അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി പ്രാഥമിക വിവര ശേഖരണം തുടങ്ങി. ക്രൈംബ്രാഞ്ച്...

വിശ്വാസത്തിന്റെ കടയ്‌ക്കൽ കത്തിവെക്കാൻ അനുവദിക്കില്ല: ശബരിമലയിലെ യുവതീപ്രവേശനം അടഞ്ഞ അ​ദ്ധ്യായമാക്കണം: കെ പി ശശികല

പത്തനംതിട്ട: വിശ്വാസത്തിന്റെ കടയ്‌ക്കൽ കത്തിവെക്കാൻ അനുവദിക്കില്ലെന്ന് ​ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികല അഭിപ്രായപ്പെട്ടു.  ക്ഷേത്രങ്ങളും ആചാര്യന്മാരുമാണ് നമ്മുടെ സനാതന ധർമം നിലനിർത്തി പോകുന്നതെങ്കിൽ അതിനെ നശിപ്പിക്കാൻ ആർക്കും സാധിക്കില്ല. നമ്മുടെ...
- Advertisment -

Most Popular

- Advertisement -