Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsമന്നംകരച്ചിറയിൽ നിയന്ത്രണം...

മന്നംകരച്ചിറയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു:  രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവല്ല: മന്നംകരച്ചിറയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാവുംഭാഗം – മുത്തൂർ റോഡിൽ മന്നം കരച്ചിറ കല്ലേലി പാലത്തിന് താഴെ കൂടി ഒഴുകുന്ന തോട്ടിലേക്കാണ് കാർ മറിഞ്ഞത്. യാത്രക്കാരായ മുത്തൂർ പള്ളിപ്പറമ്പിൽ വീട്ടിൽ കല സുനിൽ ഇവരുടെ ബന്ധുവായ മുത്തൂർ പടിഞ്ഞാറ്റേൽ വീട്ടിൽ വൽസല എന്നിവരാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. മന്നംകരച്ചിറയിൽ നിന്നും കാട്ടൂക്കര റോഡിലേക്ക് തിരിഞ്ഞ കാർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. തോട്ടിൽ വെള്ളം കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവായി. സംഭവമറിഞ്ഞ് തിരുവല്ല പോലീസും അഗ്നിശമനസേനയും സ്ഥലത്ത് എത്തി കാർ ക്രെയിൻ ഉപയോഗിച്ച്  ഉയർത്തി പുറത്ത് എടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്ത്രീയെ തലയ്ക്കടിച്ചു വീഴ്ത്തി സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതികൾ പോലീസ് പിടിയിൽ

കോട്ടയം : വയോധികയായ സ്ത്രീയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ്ണ മാലയും  മൊബൈൽ ഫോണും  പണവും കവർച്ച ചെയ്ത  മോഷണ സംഘത്തെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം...

ശബരിമല സ്വര്‍ണ്ണക്കൊള്ള: നടന്‍ ജയറാമിനെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: നടന്‍ ജയറാമിനെ വീണ്ടും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ശബരിമലയിലെ കട്ടിളപ്പാളിയും ദ്വാരപാലക പാളികളും ജയറാമിന്റെ വീട്ടില്‍ എത്തിച്ച് നടത്തിയ പൂജകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തതവരുത്താനാണ് പ്രത്യേക അന്വേഷണ സംഘം...
- Advertisment -

Most Popular

- Advertisement -