Saturday, March 15, 2025
No menu items!

subscribe-youtube-channel

HomeBengaluruഉപ​ഗ്രഹങ്ങളെ വേർപ്പെടുത്തുന്ന...

ഉപ​ഗ്രഹങ്ങളെ വേർപ്പെടുത്തുന്ന അൺഡോക്കിം​ഗ് ദൗത്യം വിജയകരമായി പൂർത്തീകരിച്ച് ഇസ്രോ

ബെംഗളൂരു : സ്പേഡെക്സ് ദൗത്യത്തിന്റെ ഭാ​ഗമായി ഉപ​ഗ്രഹങ്ങളെ വേർപ്പെടുത്തുന്ന അൺഡോക്കിം​ഗ് വിജയകരമായി പൂർത്തിയാക്കി ഇസ്രോ.രണ്ട് ഉപ​ഗ്രഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഡോക്കിം​ഗും അവയെ വേർപ്പെടുത്തുന്ന അൺ‌ഡോക്കിം​ഗും ചേർന്നതാണ് ഇസ്രോയുടെ സ്പേസ് ഡോക്കിം​ഗ് പരീക്ഷണ ദൗത്യമായ സ്പേഡെക്സ്. ഇന്നു രാവിലെ 9 മണിക്കുശേഷമാണ് ഉപഗ്രഹങ്ങളുടെ അണ്‍ഡോക്കിങ് പൂർത്തിയായത്.

ഡിസംബർ 30നായിരുന്നു SDX-01, SDX-02 എന്നീ ഉപ​ഗ്രഹങ്ങളുമായുള്ള സ്പേഡെക്സ് ദൗത്യം PSLV C60 റോക്കറ്റിൽ വിക്ഷേപിച്ചത്. ജനുവരിയിൽ ഡോക്കിംഗ് പ്രക്രിയ വിജയകരമായി നടത്തിയിരുന്നു. ബഹിരാകാശ നിലയം സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള രാജ്യത്തിന്റെ ഭാവി പദ്ധതികൾക്ക് ദൗത്യം കരുത്തേകും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ യോഗാ ദിനാചരണം നടത്തി

തിരുവല്ല: വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം നാഷണൽ യോഗാസന കോച്ച്  ആർ മുരുകനും സംഘവും നേതൃത്വം നൽകിയ പരിശീലനത്തിൽ സ്കൂളിലെ  ആയിരത്തോളം വരുന്ന  വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. യോഗ എന്നത്...

അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു .ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.കേസിൽ ഇടക്കാലം ജാമ്യം സ്റ്റേ...
- Advertisment -

Most Popular

- Advertisement -