Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeEducationകീം 2024...

കീം 2024 ഫലം പ്രഖ്യാപിച്ചു : ദേവാനന്ദിന്‌ ഒന്നാം റാങ്ക്

തിരുവനന്തപുരം : കീം എന്‍ജിനീയറിങ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശി ദേവാനന്ദ് പി നേടി. രണ്ടാം റാങ്ക് മലപ്പുറം സ്വദേശി ഹഫീസ് റഹമാനും മൂന്നാം റാങ്ക് കോട്ടയം സ്വദേശി അലന്‍ ജോണിയും നേടി.എറണാകുളം സ്വദേശി പൂര്‍ണിമ രാജീവാണ് പെണ്‍കുട്ടികളില്‍ ഒന്നാമത്.

പരീക്ഷയെഴുതിയ 79,044 വിദ്യാര്‍ഥികളിൽ 58,340 പേർ യോഗ്യത നേടി. 52,500 പേരാണ് റാങ്ക് പട്ടികയിൽ ഇടം പിടിച്ചത്.ആദ്യ നൂറു റാങ്കിൽ 87 ആൺകുട്ടികളും 13 പെൺകുട്ടികളുമാണുള്ളത്.ആദ്യ 100 റാങ്ക് പട്ടികയില്‍ എറണാകുളം ജില്ലയിലാണ് കൂടുതല്‍ പേരുള്ളത്. ഔദ്യോഗിക വെബ്‌സൈറ്റ് cee.kerala.gov.in വഴി ഫലം അറിയാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയിൽവേ ഗേറ്റ് അടച്ചിടും

കോട്ടയം:  കുറുപ്പന്തറ- ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസിംഗ് -ഗേറ്റ് നമ്പർ 27 (കാണക്കാരി ഗേറ്റ് )സെപ്റ്റംബർ 11-ന് ഉച്ച കഴിഞ്ഞ് മൂന്നുവരെ അടിയന്തര അറ്റകുറ്റപ്പണികൾ അടച്ചിടും. വാഹനങ്ങൾ മറ്റു റോഡു മാർഗം കടന്ന് പോകണമെന്ന്...

തെള്ളിയൂര്‍ക്കാവ് വാണിഭം: മാലിന്യ സംസ്‌കരണത്തിന് കൃത്യമായ പദ്ധതി ഉറപ്പാക്കാൻ നിർദേശം

കോഴഞ്ചേരി: നവംബര്‍ 17 ന് ആരംഭിക്കുന്ന തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭത്തില്‍ മാലിന്യസംസ്‌കരണത്തിന് കൃത്യമായ പദ്ധതി ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ടവർക്ക് പഴകുളം മധു എംഎല്‍എ കർശന നിർദേശം നൽകി. വാണിഭവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വകുപ്പുകളും പഞ്ചായത്തും...
- Advertisment -

Most Popular

- Advertisement -