Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeFeaturedCinemaമമ്മൂട്ടിയുടെ ‘മട്ടാഞ്ചേരി...

മമ്മൂട്ടിയുടെ ‘മട്ടാഞ്ചേരി മാഫിയ’ ഡിസംബർ ഒന്നിന് ചിത്രീകരണം തുടങ്ങും

കൊച്ചി : മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മട്ടാഞ്ചേരി മാഫിയ’യുടെ ചിത്രീകരണം ഡിസംബർ ഒന്നിന് ആരംഭിക്കും. നവംബർ അവസാനം ചിത്രീകരണം തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും മമ്മൂട്ടിയുടെ നിലവിലെ സിനിമയുടെ ഷെഡ്യൂൾ പരിഗണിച്ചാണ് ചിത്രീകരണം ഡിസംബറിലേക്ക് മാറ്റിയത്.

നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ‘മേള’യുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമായിരിക്കും മമ്മൂട്ടി ‘മട്ടാഞ്ചേരി മാഫിയ’യിൽ ജോയിൻ ചെയ്യുക. നവംബർ പകുതിയോടെ ‘മേള’യുടെ ചിത്രീകരണം പൂർത്തിയാകും. കൊച്ചിയിൽ പുരോഗമിക്കുന്ന ‘മേള’യുടെ ചിത്രീകരണത്തിൽ മമ്മൂട്ടി ഒക്ടോബർ 12ന് ജോയിൻ ചെയ്യും.

അതേസമയം ‘മട്ടാഞ്ചേരി മാഫിയ’യ്ക്കായുള്ള സെറ്റ് വർക്കുകൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം ആസിഫ് അലി, ലുക്മാൻ, നസ്ലിൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തും. സുഹാസ്–ഷറഫ്, തസ്രീഖ് അബ്ദുൾ ഖാദർ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സമീർ താഹിർ ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള ചിത്രസംയോജനവും നിർവഹിക്കും. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെയും യൂണിവേഴ്സൽ സിനിമാസിന്റെയും ബാനറിൽ ഖാലിദ് റഹ്മാനും ബി. രാകേഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി.എം. കിസാൻ സമ്മാൻ നിധി ഗഡു വിതരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ആലപ്പുഴ: ചെറുകിടനാമമാത്ര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി ലക്ഷ്യമിട്ട് നടപ്പാക്കുന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി (പി.എം. കിസാൻ) പദ്ധതിയുടെ പത്തൊമ്പതാം ഗഡു വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 24) നടക്കും.  കഞ്ഞിക്കുഴി...

പൊടിയാടി എൽപി സ്കൂൾ 110-ാം വാർഷികം ആഘോഷിച്ചു

തിരുവല്ല : പൊടിയാടി എൽപി സ്കൂൾ 110-ാം വാർഷികം ആഘോഷിച്ചു സ്കൂൾ പിടിഎ പ്രസിഡണ്ട് ആശ രാജേഷിന്റെ അധ്യക്ഷതയിൽ നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരി യോഗം ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക ഷെറി...
- Advertisment -

Most Popular

- Advertisement -