Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramവ്യാജ ഒപ്പിട്ട്...

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു: ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ

മലപ്പുറം : വിധവാ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത സംഭവത്തിൽ ബാങ്ക് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു .പെരിന്തൽമണ്ണ അർബൻ ബാങ്കിന്റെ മൂർക്കനാട് ശാഖയിലെ ജീവനക്കാരന്‍ കെ.ടി നൗഫലിനെയാണ് ബാങ്ക് സസ്‌പെന്‍ഡ് ചെയ്തത്.ഡിവൈഎഫ്ഐ നേതാവും സിപിഎം മങ്കട ഏരിയ കമ്മിറ്റി അംഗവുമാണ് ഇയാൾ .സംഭവത്തിന് പിന്നാലെ നൗഫലിനെ പാര്‍ട്ടിയില്‍ നിന്ന് ഒരു വർഷത്തേക്ക് പുറത്താക്കി.

നവംബര്‍ മുതല്‍ ഈ വര്‍ഷം ആഗസ്റ്റ് വരെയുള്ള പത്തു മാസത്തെ പെൻഷൻ തുകയായ 20,000 രൂപയാണ് നൗഫൽ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തത്. തുടര്‍ന്ന് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കി.ബാങ്ക് നടത്തിയ അന്വേഷണത്തിൽ നൗഫൽ വ്യാജ ഒപ്പിട്ടാണ് തുക കൈക്കലാക്കിയതെന്ന് കണ്ടെത്തുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല ഉത്സവം പള്ളിവേട്ട ഇന്ന്: ആറാട്ട് നാളെ

പത്തനംതിട്ട: ശബരിമല തിരുവുത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഒന്‍പതാം ഉത്സവ ദിനമായ ഇന്ന് നടക്കും. അത്താഴപൂജയ്‌ക്കു ശേഷം നടക്കുന്ന ശ്രീഭൂതബലി എഴുന്നള്ളത്തും വിളക്കിനെഴുന്നള്ളിപ്പും പൂര്‍ത്തിയാക്കിയ ശേഷമാണ്  പള്ളിവേട്ടയ്‌ക്ക് പുറപ്പെടുന്നത്. വെളിനെല്ലൂര്‍ മണികണ്ഠന്‍ എന്ന ആനയാണ് തിടമ്പേറ്റുന്നത്....

മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം- മന്ത്രി പി. പ്രസാദ്

ആലപ്പുഴ :  മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം. മണ്ണ് സംരക്ഷിക്കാതെ മനുഷ്യനെ സംരക്ഷിക്കാനാകില്ലെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. വിഷന്‍ ചേര്‍ത്തല 2026 പദ്ധതിയുടെ ഭാഗമായി ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ മണ്ണ്...
- Advertisment -

Most Popular

- Advertisement -