Saturday, July 5, 2025
No menu items!

subscribe-youtube-channel

HomeNewsഅജ്ഞതയുടെ ഇരുട്ട്...

അജ്ഞതയുടെ ഇരുട്ട് മാറ്റുകയാണ് ഭാഗവതം: വെണ്മണി കൃഷ്ണന്‍ നമ്പൂതിരി

തിരുവല്ല: അജ്ഞതയുടെ സംസാരഗാരത്തില്‍ നിന്ന് പ്രതീക്ഷയുടെ പുതുവെളിച്ചം ഏകുകയാണ് ഭാഗവതമെന്ന് ആചാര്യന്‍ വെണ്മണി കൃഷ്ണന്‍ നമ്പൂതിരി. സത്രം അടക്കമുള്ള സത്സങ്കങ്ങള്‍ ഈ ധര്‍മമാണ് നിര്‍വഹിക്കുന്നത്. ഭഗവാനിലേക്ക് അടുക്കണമെങ്കില്‍ നിസ്വാര്‍ത്ഥമായ ഭക്തിവേണം.ഇത് നിരന്തര പരിവര്‍ത്തന പ്രക്രീയയാണ്. ശ്രീകൃഷ്ണാവതാരം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാഹാത്മ്യം മുതല്‍ ഈ ധര്‍മമാണ് ഭാഗവതം ചെയ്യുന്നത്. പ്രേതാവസ്ഥയിലും ഭഗവത് കാരുണ്യത്താല്‍ മോക്ഷം ലഭിക്കുമെന്ന് ഉറപ്പ്. ഭാഗവതം കൃഷ്ണാവതാരത്തിലേക്ക് എത്തുമ്പോള്‍ ആനന്ദാനുഭൂതിയാണ് നാം അനുഭവിക്കുന്നത്. ലോകത്തിന് മുഴുവനും സ്വധര്‍മം പാടിപുകഴ്ത്തുകയാണ് ഭാഗവതം. എല്ലാ ഇന്ദ്രിയങ്ങളും ഭഗവാനിലേക്ക് ആകണം. അങ്ങനെയെങ്കില്‍ എല്ലാ കര്‍മവും ഈശ്വരീയമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലഹരിക്കെതിരെ കേരളയാത്രയുമായി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം: ഫ്ലാഗ്ഓഫ് ജൂലൈ 4ന് കാസർഗോഡ്

കോട്ടയം : സമൂഹത്തിലും യുവാക്കളിലും വർധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ യാത്രയുമായി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം. ജൂലൈ 4ന് കാസർഗോഡ് നിന്നാരംഭിക്കുന്ന സന്ദേശയാത്ര 12ന് തിരുവനന്തപുരത്ത് സമാപിക്കും. ലഹരി വിരുദ്ധ പ്രചാരണ...

മാസപ്പടി കേസ് : ഇ ഡിയും അന്വേഷിക്കും

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്റെഎക്സാലോജിക്‌ കമ്പനി ഉള്‍പ്പെടുന്ന മാസപ്പടി കേസിൽ ഇഡിയും അന്വേഷണം ആരംഭിച്ചു .ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുസംബന്ധിച്ചു കൊച്ചി യൂണിറ്റില്‍...
- Advertisment -

Most Popular

- Advertisement -