പത്തനംതിട്ട : പത്തനംതിട്ട സ്വദേശിനിയായ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ആരോപണ വിധേയനായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷ് ഒളിവിൽ. മേഘയെ അവസാനമായി ഫോണിൽ വിളിച്ചതും സുകാന്ത് തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഓഫിസിലും മലപ്പുറത്തെ വീട്ടിലും ഇയാളെ കണ്ടെത്താനായില്ലെന്നും ഫോൺ ഓഫാണെന്നും പോലീസ് അറിയിച്ചു .
അതേസമയം,സുകാന്തിനെതിരെ കൂടുതൽ ആരോപണനകളുമായി മേഘയുടെ ബന്ധുക്കൾ രംഗത്തെത്തി .സുകാന്ത് മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നെന്നും ശമ്പളം പൂർണമായും യുവാവിന്റെ അക്കൗണ്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്തിരുന്നതെന്നും കുടുംബം പറഞ്ഞു .അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചപറ്റിയെന്നും പിതാവ് മധുസൂദനൻ ആരോപിക്കുന്നു