Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഗൺമാൻമാരുടെ മർദനം...

ഗൺമാൻമാരുടെ മർദനം : തെളിവുകൾ നശിപ്പിച്ചു ,ബസ് ആക്രമിക്കപ്പെട്ടിട്ടില്ല ; എസ് ഐ ടി

തിരുവനന്തപുരം : നവകേരള യാത്രക്കിടയിൽ ആലപ്പുഴയിലുണ്ടായ ഗൺമാൻമാരുടെ മർദന കേസ് അന്വേഷണ ഉദ്യോഗസ്ഥർ തെളിവ് നശിപ്പിച്ച് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് എസ്ഐടി റിപ്പോർട്ട് .മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്നു ബസിന്റെ ഡ്രൈവറും ബസിനു കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്നു കെഎസ്ആർടിസിയിലെ മെക്കാനിക്കൽ എൻജിനീയറും മൊഴി നൽകി.

പ്രതികൾ ഉപയോഗിച്ച ലാത്തികൊണ്ടുള്ള മർദനം ജീവൻതന്നെ ഭീഷണിയായേക്കാവുന്ന പരിക്കിന് കാരണമാകുമെന്ന് മെഡിക്കൽ ബോർഡ് ബോർഡ് റിപ്പോർട്ട് നൽകി.മുൻപ് നടന്ന അന്വേഷണത്തിൽ തെളിവുകൾ മറച്ചുവെക്കാനും വ്യാജരേഖ നിർമിക്കാനും പ്രതികളെ രക്ഷിക്കാനും ശ്രമം നടന്നെന്ന് എസ്‌ഐടി റിപ്പോർട്ടിലുണ്ട്. പ്രതികളുടെ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല ക്ഷേത്രനട തുറന്നു

ശബരിമല: കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നടതുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാംപടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി...

സർക്കാരിന്റെ എല്ലാ നിർണ്ണായക  തീരുമാനങ്ങളും മുന്നണിയുടെ അറിവോടെയാണ് നടപ്പിലാക്കുന്നത് : മുഖ്യമന്ത്രി

തിരുവനന്തപുരം :  സർക്കാരിന്റെ എല്ലാ നിർണ്ണായക നയപരമായ തീരുമാനങ്ങളും കോൺഗ്രസിന്റെയും മുന്നണിയുടെയും ഉന്നത നേതാക്കളുടെ അറിവോടെയും കൂടിയാലോചനയോടെയുമാണ് നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. താൻ ആരുമായും ചർച്ച ചെയ്യുന്നില്ലെന്ന ആരോപണം ശരിയല്ലെന്നും, എന്നാൽ താൻ...
- Advertisment -

Most Popular

- Advertisement -