Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയില്‍ ദര്‍ശനപുണ്യം...

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍

ശബരിമല: മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം ഇതുവരെ ദര്‍ശനം നടത്തിയത് മൂന്ന് ലക്ഷത്തോളം ഭക്തര്‍. 2,98,310 പേരാണ് നവംബര്‍ 19 ന് വൈകിട്ട് അഞ്ച് വരെ എത്തിയത്. നവംബര്‍ 16 ന് 53,278, 17 ന് 98,915, 18 ന് 81,543, 19 ന് വൈകിട്ട് അഞ്ച് വരെ 64,574 എന്നിങ്ങനെയാണ് ഭക്തരുടെ എണ്ണം.

ശബരിമലയില്‍ വിര്‍ച്യല്‍ ക്യൂവിലൂടെത്തുന്ന എല്ലാ ഭകതര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കുമെന്ന് എ.ഡി ജി.പി എസ് ശ്രീജിത്ത് പറഞ്ഞു. ബുക്ക് ചെയ്ത് എത്തുന്നവര്‍ക്ക് ദര്‍ശനം ലഭിച്ചില്ലങ്കില്‍ അത് പൊലീസിനെ ബോധിപ്പിച്ചാല്‍ പരിഹാരമുണ്ടാകും . നിലവില്‍ 3500 പൊലീസുകാരെയാണ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിന്യസിച്ചിരിക്കുന്നത്. സന്നിധാനത്ത് മാത്രം 1700 ല്‍ അധികം പൊലീസ് ഉദ്യോഗസ്ഥരുണ്ട്. തീര്‍ഥാടനകാലം മുഴുവനായി 18000ല്‍ അധികം പൊലീസുകാരെയാണ് വിന്യസിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആ​ല​പ്പു​ഴ മാ​ക്കേ​ക്ക​ട​വ് – നേ​രേ​ക​ട​വ് പാ​ലം ഉദ്ഘാടനം18​-ന്

ആ​ല​പ്പു​ഴ: പൂ​ച്ചാ​ക്ക​ൽ മാ​ക്കേ​ക്ക​ട​വ് - നേ​രേ​ക​ട​വ് പാ​ല​ത്തി​ന്റെ പണികൾ പൂർത്തിയായി വരുന്നു. 18ന് ​രാ​വി​ലെ ഒ​മ്പ​തി​ന് മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി​മാ​രാ​യ പി.​കെ. ബ​ഷീ​ർ, ര​മേ​ശ് ചെ​ന്നി​ത്ത​ല, എം.​ലി​ജു,...

അഹമ്മദാബാദ് വിമാനദുരന്തം: ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ ദുരന്തത്തിൽ 275 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. മലയാളി രഞ്ജിതയും വിദേശികളും സ്വദേശികളുമായി വിമാനത്തിലുണ്ടായിരുന്ന 241 പേർ മരിച്ചു. ജനവാസ മേഖലയിൽ വിമാനം തകർന്നുവീണ്...
- Advertisment -

Most Popular

- Advertisement -