Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsക്ഷേത്രം വക...

ക്ഷേത്രം വക വസ്തുവിൽ  പ്രവർത്തിച്ച സിനിമാ തീയേറ്റർ ജപ്തി ചെയ്തു

തിരുവല്ല : കാവുംഭാഗം  ആനന്ദേശ്വരം  ശിവക്ഷേത്രം വക വസ്തുവിൽ അനധികൃതമായി പ്രവർത്തിച്ച  ജേക്കബ്സ് തീയേറ്റർ തിരുവല്ല മുനസിഫ് കോടതി ജപ്തി ചെയ്തു.നിലവിൽ  തിയേറ്റർ സ്ഥിതിചെയ്യുന്ന 35 സെൻ്റ് വസ്തുവിൻ്റെ അവകാശം സംബന്ധിച്ച് ദേവസ്വം  കോടതിയെ സമീപിച്ചിരുന്നു.  തിരുവല്ല  പാലിയേക്കര കുറുന്തയിൽ വീട്ടിൽ തോമസ് ദേവസ്വത്തിന് നൽകേണ്ട 49,87,500 രൂപ നൽകി തിയേറ്റർ കെട്ടിടം കൈവശം വിട്ടൊഴിഞ്ഞ് നൽകണമെന്നായിരുന്നു ഉത്തരവ്.

ഉത്തരവ് നടപ്പാകാഞ്ഞതിനെ തുടർന്ന് ദേവസ്വം നൽകിയ വിധി നടത്ത് ഹർജിയിൽ മേലാണ്  നടപടി.ജേക്കബ് തിയേറ്റർ സ്ഥിതി ചെയ്യുന്ന 35 സെൻ്റ് സ്ഥലം ദേവസ്വത്തിന് അവകാശപ്പെട്ടതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൈവശം വിട്ടൊഴിഞ്ഞ് ദേവസ്വത്തിന് നൽകുന്നതു വരെ 52,500 രൂപ പ്രതിമാസം നഷ്ടമെന്ന നിലയിൽ ദേവസ്വത്തിന് നൽകണമെന്നും  കോടതി ഉത്തരവിൽ പറയുന്നു. ദേവസ്വത്തിനു വേണ്ടി അഡ്വ. ഡി.ശ്രീകുമാർ ഹാജരായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയിൽവേ ട്രാക്കിൽ പോസ്റ്റ് വെച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

കൊല്ലം : കുണ്ടറയിൽ റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ.കുണ്ടറ സ്വദേശികളായ രാജേഷ്, അരുൺ എന്നിവരാണ് പിടിയിലായത്. രണ്ട് പേർ ട്രാക്കിന് സമീപമുള്ള റോഡിരികിൽ നിന്നും ടെലിഫോൺ പോസ്റ്റെടുക്കുന്ന...

നെയ്യാറ്റിന്‍കര ഗോപന്റെ മരണം:  കേസ് അവസാനിപ്പിക്കുകയാണെന്ന് പോലീസ്

തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഗോപന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കുകയാണെന്ന് പോലീസ്. മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന നിഗമനത്തിലാണ് പോലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും സ്വാഭാവിക മരണമാണ് എന്നായിരുന്നു കണ്ടെത്തല്‍. നിലവില്‍ ലഭ്യമായ ഫലങ്ങളിലൊന്നും അസ്വഭാവികതയില്ല. ശാസ്ത്രീയ...
- Advertisment -

Most Popular

- Advertisement -