Friday, August 28, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമഴക്കെടുതി :...

മഴക്കെടുതി : കുട്ടനാട്ടിൽ റവന്യൂ മന്ത്രി എ പി അനിൽകുമാർ സന്ദർശനം നടത്തി

ആലപ്പുഴ: കുട്ടനാട്ടിൽ മഴക്കെടുതി അനുഭവിക്കുന്ന കുടുംബങ്ങൾക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിൽ  ഉറപ്പാക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും  കുട്ടനാട്ടിലെ മഴയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് അടിയന്തരമായി പ്രത്യേക യോഗം വിളിച്ചുചേർക്കുമെന്നും റവന്യൂ മന്ത്രി എ പി അനിൽകുമാർ അറിയിച്ചു.

കുട്ടനാട് എം .എൽ.എ റെജി ചെറിയാൻ്റെ  ഓഫീസിൽ ചേർന്ന മഴക്കെടുതി അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കുട്ടനാട്ടിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ നിലവിലെ സ്ഥിതിഗതികളും ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങളും എം.എൽ.എ.യും ജില്ലാ കളക്ടർ ഷാജി വി നായരും യോഗത്തിൽ മന്ത്രിയോട് വിശദീകരിച്ചു.

മടവീണ പാടശേഖരങ്ങളിൽ നിന്ന് വെള്ളം എത്രയും വേഗം നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഫയർഫോഴ്സിന്റെ മോട്ടോറുകളുടെ സഹായത്തോടെയും ആവശ്യമെങ്കിൽ വാടകയ്ക്ക് മറ്റു വലിയ പമ്പുകൾ ഉപയോഗിച്ചും വെള്ളം വറ്റിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.കർഷകർക്ക് പ്രിൻസിപ്പൽ  കൃഷി ഓഫീസറുമായി സംസാരിച്ച് എത്രയും പെട്ടെന്ന് വേണ്ട സഹായങ്ങൾ എത്തിക്കുന്നതിന് ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി.

ക്യാമ്പുകളിലെല്ലാം ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്താനും ജില്ലാ കളക്ടർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും മന്ത്രി കർശന നിർദ്ദേശം നൽകി. കൂടാതെ, വീടുകളിൽ വെള്ളം കയറി ദുരിതത്തിലായ എല്ലാ കുടുംബങ്ങൾക്കും, അവർ ക്യാമ്പുകളിൽ കഴിയുന്നവരാണെങ്കിലും അല്ലെങ്കിലും, 10,000 രൂപ വീതം ധനസഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.

അവലോകന യോഗം ചേരുന്നതിനു മുമ്പ് കിടങ്ങറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് മന്ത്രി, എം.എൽ.എയ്ക്കും കളക്ടർക്കുമൊപ്പം സന്ദർശിക്കുകയും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി ദുരിതബാധിതരുമായി സംസാരിക്കുകയും ചെയ്തു. ക്യാമ്പിൽ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി.

തുടർന്ന് മന്ത്രി തോട്ടപ്പള്ളി സ്പിൽവേ പ്രദേശങ്ങൾ സന്ദർശിച്ച് വെള്ളത്തിന്റെ      കടലിലേക്കുള്ള  നീരൊഴുക്ക് സുഗമമാക്കുന്നതിന് വേണ്ടി എടുത്തിട്ടുള്ള നടപടികൾ വിലയിരുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അര്‍ജുന്റെ ലോറി കണ്ടെത്തി : കാബിനുള്ളിൽ മൃതദേഹവും

ഷിരൂര്‍ : ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലിപ്പുഴയിൽ നിന്നും കണ്ടെത്തി.ലോറിയുടെ കാബിനില്‍ മൃതദേഹാവശിഷ്ടങ്ങൾ ഉണ്ട്. ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. അർജുനെ...

മണ്ഡല മകരവിളക്ക് മഹോത്സവം: പരമ്പരാഗത കാനനപാതകളിലൂടെ എത്തിയത് 6.7 ലക്ഷം ഭക്തര്‍

ശബരിമല: മണ്ഡല മകരവിളക്കിന്റെ ഭാഗമായി അഴുതക്കടവ് പമ്പ കാനനപാതയിലൂടെ 4,74,423 അയ്യപ്പഭക്തരും സത്രം പുല്ലുമേട് പാത വഴി 1,96,243 ഭക്തരും ശബരിമലയില്‍ ദര്‍ശനം നടത്തി. പെരിയാര്‍ ടൈഗര്‍ റിസര്‍വിലുള്‍പ്പെടുന്ന 34.35 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള...
- Advertisment -

Most Popular

- Advertisement -