Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല ക്ഷേത്രനട...

ശബരിമല ക്ഷേത്രനട തുറന്നു

ശബരിമല: കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നടതുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാംപടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകർന്നു. കന്നിമാസം ഒന്നായ സെപ്റ്റംബർ 17ന് പുലർച്ചെ അഞ്ചിനാണ് ഭക്തർക്ക് ദർശനത്തിനായി നട തുറക്കുക.

കന്നി ഒന്നാം തീയതി മുതൽ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാംപടിയിൽ പടിപൂജയും നടക്കും.  കന്നിമാസ പൂജയോടനുബന്ധിച്ച് ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദർശന സ്ലോട്ട് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഇതിനായി ശബരിമല ഓൺലൈൻ വെബ്സൈറ്റ് വഴി ബുക്കിംഗ് നടത്താം.

കന്നിമാസ പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21ന് രാത്രി 10-ന് ഹരിവരാസനം പാടി നട അടയ്ക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ടയിലെ ദുരന്തബാധിത മേഖലകൾ മുഖ്യമന്ത്രി സന്ദർശിച്ചു

ആറന്മുള: പത്തനംതിട്ടയിലെ ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. എല്ലാ സ്ഥലത്തും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി രണ്ട് ഹെലികോപ്ടറുകൾ സജ്ജമാണ്. എൻഡിആർഎഫ് സംഘത്തെയും പോലീസിനെയും ഫയർഫോഴ്‌സിനേയും എല്ലാസ്ഥലത്തും നിർത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു....

സർഗ്ഗക്ഷേത്ര ടോക് ഷോ – 2024 നേർരേഖ തുടക്കമായി

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി സർഗ്ഗക്ഷേത്ര അവതരിപ്പിക്കുന്ന ടോക് ഷോ - 2024 നേർരേഖ എന്ന ത്രിദിന പരിപാടി മുൻ എം.എൽ.എ.യും പ്രഭാഷകനുമായ വി.റ്റി. ബൽറാം ഉദ്ഘാടനം ചെയ്തു. എല്ലാവരെയും ഉൾക്കൊള്ളുകയും പരിഗണിക്കുകയും ചെയ്യുന്ന...
- Advertisment -

Most Popular

- Advertisement -