തിരുവനന്തപുരം : കോവളത്തെ സ്പായിൽ ആന്ധ്രാ സ്വദേശിനിയായ 16കാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ പെൺകുട്ടിയുടെ ഇളയമ്മ നാഗലക്ഷിയും ഭർത്താവ് ഗോപിയും ആന്ധ്രയിൽനിന്ന് പിടിയിലായി.കഴിഞ്ഞ ജൂലൈയിലാണ് ഇവർ കുട്ടിയെ കോവളത്ത് എത്തിച്ചത്. തുടർന്ന് വിവിധ സ്പാകളിൽ പാർപ്പിച്ച് ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് കേസ്.
മാതാപിതാക്കള്‍ മരണപ്പെട്ടുപോയ പെണ്‍കുട്ടിയെ ആദ്യം വില്‍പ്പന നടത്തിയത് ചെന്നൈയിലായിരുന്നു.അവിടെ നിന്നുമാണ് ഇവര്‍ കോവളത്ത് പെണ്‍കുട്ടിയെ എത്തിച്ചത്.കോവളത്തെയും വിഴിഞ്ഞത്തെ രണ്ടു സ്പാകളിലും എത്തിച്ചായിരുന്നു പീഡനം.ഇതിനിടയില്‍ സ്പായിലെ ജീവനക്കാരില്‍ ഒരാള്‍ക്കൊപ്പം പെണ്‍കുട്ടി രക്ഷപ്പെടുകയും നെയ്യാർ സ്വദേശിയായ ഇയാൾ കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു .
ഇതോടെയാണ് പോലീസ് സ്റ്റേഷനില്‍ ഇളയമ്മ പരാതിയുമായി എത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലും കൗൺസിലിങ്ങിലുമാണ് പെൺകുട്ടി നേരിട്ട പീഡനത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. ഇതോടെ ഇളയമ്മയും ഭര്‍ത്താവും ആന്ധ്രയിലേക്ക് മുങ്ങിയിരുന്നു.കേസിൽ അന്തർസംസ്ഥാന റാക്കറ്റ് പ്രവർത്തിച്ചിരുന്നതായാണ് സൂചന. പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.





