Saturday, September 19, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസിയുടെ കൂടുതൽ...

കെഎസ്ആർടിസിയുടെ കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കും: മന്ത്രി സി പി ജോൺ

തിരുവനന്തപുരം: എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആർടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പറഞ്ഞു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ കെഎസ്ആർടിസിയുടെ എഐ അധിഷ്ഠിത വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ കസ്റ്റമർ കെയർ, നവീകരിച്ച കൊറിയർ സംവിധാനം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്വാതന്ത്ര്യത്തിനു മുമ്പ് തിരുവിതാംകൂർ ആരംഭിച്ച കെഎസ്ആർടിസി നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. സർക്കാരിൻ്റെ ശക്തമായ പിന്തുണയോടെ ഇന്ന് സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകുകയാണെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാരെയും തൊഴിലാളി സംഘടനകളെയും സർക്കാർ വിശ്വാസത്തിലെടുത്താണ് മുന്നോട്ടുപോകുന്നത്.

യൂണിയൻ പ്രതിനിധികൾക്ക് എപ്പോഴും മന്ത്രിയെ നേരിൽ കാണാനും അഭിപ്രായങ്ങൾ അറിയിക്കാനും അവസരമുണ്ട്. തൊഴിലാളികൾക്കും നേരിട്ട് പ്രശ്നങ്ങൾ അവതരിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു.സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാൻ ധനകാര്യ വകുപ്പിന്റെ പിന്തുണ ലഭിക്കുന്നുണ്ടെന്നും ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്യുന്ന സംവിധാനം തുടരുകയാണെന്നും വ്യക്തമാക്കി. സ്ത്രീകൾക്കായുള്ള പ്രിയദർശിനി പദ്ധതി കൂടുതൽ ജനകീയമാകുകയാണെന്നും പുതിയ എഐ അധിഷ്ഠിത വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനത്തിലൂടെ യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. 24 മണിക്കൂർ പ്രവർത്തിക്കുന്ന 149 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിച്ച് പൊതുജനങ്ങൾക്ക് വേഗത്തിൽ വിവരങ്ങൾ അറിയാനും സാധിക്കും.

ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച ഡ്രൈവർ, കണ്ടക്ടർ എന്നിവരെ എല്ലാ മാസവും തെരഞ്ഞെടുത്ത് ഡിപ്പോകളിൽ പ്രദർശിപ്പിക്കുന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിൻ്റെ ഭാഗമായി മികച്ച പ്രകടനം നടത്തിയ ജീവനക്കാരെ ഈ ചടങ്ങിൽ ആദരിക്കുകയാണ്.

കെഎസ്ആർടിസിയുടെ വികസനത്തിനും ജനപങ്കാളിത്തം വർധിപ്പിക്കുന്നതിനുമായി എം.എൽ.എമാരുടെ നേതൃത്വത്തിൽ ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് കമ്മിറ്റികൾ രൂപീകരിച്ചു വരികയാണ്. മന്ത്രി കെ. മുരളീധരൻ ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ച് മാതൃക കാട്ടി.ജനകീയവൽക്കരണവും വികേന്ദ്രീകരണവും ലക്ഷ്യമിട്ട് കെഎസ്ആർടിസിയിൽ കൂടുതൽ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാർക്കും കെഎസ്ആർടിസി യൂണിറ്റുകൾക്കുമുള്ള സംസ്ഥാനതല അവാർഡുകൾ മന്ത്രി വിതരണം ചെയ്തു. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി സി എം ഡി ഡോ. പ്രമോജ് ശങ്കർ, കെ എസ് ആർ ടി സി ചീഫ് അക്കൗണ്ട്സ് ഓഫീസർ അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിൽ ജീർണ്ണാവസ്ഥയിൽ: മൂന്ന് വർഷം മുൻപ് ഹൈക്കോടതി നിർദ്ദേശിച്ചിട്ടും നടപടിയില്ല

തിരുവല്ല: കാവുംഭാഗം കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മേൽക്കൂര ജീർണ്ണാവസ്ഥയിൽ. ഏത് സമയത്തും നിലത്തു വീഴാറായ നിലയിൽ നിൽക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. ശ്രീകോവിൽ മേൽകൂര ഇടതുവശം  ചരിഞ്ഞ നിലയിലാണ്. മഴ പെയ്യുമ്പോൾ...

ഫാം ഡി കോഴ്സിന് ഈവർഷം 50 ശതമാനം മെരിറ്റ് സീറ്റിൽ പ്രവേശനം നടത്തും : മന്ത്രി കെ.മുരളീധരൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ വർഷം ഫാം ഡി കോഴ്സിന് 50ശതമാനം സീറ്റിൽ മെരിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ അറിയിച്ചു. കേരള സ്റ്റേറ്റ് സെൽഫ് ഫിനാൻസിംഗ് ഫാർമസി കോളേജ് മാനേജ്മെന്റ്...
- Advertisment -

Most Popular

- Advertisement -