Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസസ്യശാസ്ത്രജ്ഞൻ പത്മശ്രീ...

സസ്യശാസ്ത്രജ്ഞൻ പത്മശ്രീ ഡോ. കെ.എസ്. മണിലാൽ അന്തരിച്ചു

തൃശ്ശൂർ : പ്രമുഖ സസ്യശാസ്ത്രജ്ഞൻ പത്മശ്രീ ഡോ. കെ.എസ്. മണിലാൽ (86) അന്തരിച്ചു.തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന പ്രാചീന ലാറ്റിൻ ഗ്രന്ഥം നീണ്ട ഗവേഷണ പ്രവർത്തനത്തിലൂടെ ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും എത്തിച്ച ഗവേഷകനാണ് .

12 വാല്യങ്ങളുള്ള ഹോർത്തൂസ് മലബാറിക്കൂസിന്റെ ആദ്യത്തെ രണ്ട് വാല്യത്തിന് മാത്രമായിരുന്നു ഇംഗ്ലീഷ് പരിഭാഷ ഉണ്ടായിരുന്നത്.1964 മുതൽ അദ്ദേഹം ഹോർത്തൂസ് മലബാറിക്കൂസിനെക്കുറിച്ച് ഗവേഷണം നടത്തിയ ശേഷം ഇംഗ്ലിഷ് പതിപ്പ് 2003ലും മലയാളം പതിപ്പ് 2008ലും പ്രസിദ്ധീകരിച്ചു. ശാസ്ത്രമേഖലയിൽ നൽകിയ സംഭാവനകളെ പരിഗണിച്ച് 2020 ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണ്ഡലകാല തീർത്ഥാടനം : ശബരിമല നട ഇന്ന് തുറക്കും

ശബരിമല : മണ്ഡലകാല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് 4ന് തന്ത്രിമാരായ കണ്ഠര് രാജീവര് , കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നട തുറന്ന്...

അതിശക്തമായ മഴ : കോഴിക്കോട് റെഡ് അലർട്ട് : മണിമലയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണം

തിരുവനന്തപുരം : കോഴിക്കോട് ജില്ലയില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്. ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യുനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറിയതായി കേന്ദ്ര...
- Advertisment -

Most Popular

- Advertisement -