Thursday, August 6, 2026
No menu items!

subscribe-youtube-channel

HomeNewsകെഎഫ്‌സിയെ രാജ്യത്തെ...

കെഎഫ്‌സിയെ രാജ്യത്തെ മികച്ച സംസ്ഥാന ധനകാര്യ സ്ഥാപനമാക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ (കെഎഫ്‌സി) ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന സർക്കാർ ധനകാര്യ സ്ഥാപനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കെഎഫ്‌സിയുടെ ആഭിമുഖ്യത്തിൽ വിപുലീകരിച്ച മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം എഡിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ മാറ്റത്തിന് സഹായകരമാകുന്ന തരത്തിലുള്ള സംരംഭങ്ങൾക്ക് കെഎഫ്‌സി പ്രചോദനമാകണം. ഈ ആശയം മുൻനിർത്തിയാണ് ബജറ്റിൽ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പ്രകാരം സംരംഭകർക്ക് നൽകുന്ന വായ്പാ പരിധി രണ്ട് കോടി രൂപയിൽ നിന്ന് അഞ്ച് കോടി രൂപയായി ഉയർത്തിയത്.

പദ്ധതിയിലെ മുഖ്യ പ്രമോട്ടർമാരുടെ പ്രായപരിധി 50 വയസ്സിൽ നിന്ന് 60 വയസ്സായും വർധിപ്പിച്ചു. വലിയ സംരംഭങ്ങൾക്കുള്ള വായ്പാ പരിധി 50 കോടി രൂപയിൽ നിന്ന് 100 കോടി രൂപയായും ഉയർത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പതിനായിരം ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുതിയ ആശയങ്ങളുമായി എത്തുന്ന യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കെഎഫ്‌സി ആറ് ശതമാനം പലിശ നിരക്കിൽ വായ്പ നൽകും. യുവ സംരംഭകർക്ക് സാങ്കേതിക, മാനേജ്‌മെന്റ് മേഖലകളിൽ മാർഗനിർദേശങ്ങൾ നൽകുന്നതിനായി മുതിർന്ന പൗരന്മാരെയും വിരമിച്ച വിദഗ്ധരെയും ഉൾപ്പെടുത്തി മെന്ററിങ് സംവിധാനം സർക്കാർ ഒരുക്കും.

മുതിർന്ന പൗരന്മാരുടെ അനുഭവസമ്പത്ത് യുവാക്കളുടെ സംരംഭങ്ങൾക്കായി പ്രയോജനപ്പെടുത്തി രണ്ട് തലമുറകളെ ക്രിയാത്മകമായി ബന്ധിപ്പിക്കുന്ന ‘സിൽവർ ഇക്കോണമി’ ആശയമാണ് സർക്കാർ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വായ്പ അനുവദിച്ചതിന് ശേഷം സംരംഭകർക്ക് ആവശ്യമായ പിന്തുണയും മേൽനോട്ടവും നൽകുന്നതിൽ കെഎഫ്‌സി കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സംരംഭങ്ങൾ പ്രതിസന്ധിയിലാകുമ്പോൾ റിക്കവറി നോട്ടീസ് അയക്കുന്നതിന് പകരം, അവരെ ശരിയായ ദിശയിലേക്ക് നയിക്കുന്ന സംവിധാനമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു ഖേൽക്കർ, കെഎഫ്‌സി മാനേജിങ് ഡയറക്ടർ ഉമേഷ് എൻ എസ് കെ, എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ്, വാർഡ് കൗൺസിലർ കെ ആർ ക്ലീറ്റസ് തുടങ്ങിയവർ പങ്കെടുത്തു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വല്ലനയിൽ കർഷക സംഘം ഓണ വിപണി തുടങ്ങി

കോഴഞ്ചേരി : കേരളാ കർഷക സംഘം കിടങ്ങന്നൂർ വില്ലേജ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വല്ലനയിൽ ഓണ വിപണി ആരംഭിച്ചു. കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി  അഡ്വ ഓമല്ലൂർ ശങ്കരൻ ഉദഘാടനം  ചെയ്തു. ജില്ലാ...

ഒ വൈ സി എം 92-മത് രാജ്യാന്തര സമ്മേളനം പത്തനംതിട്ടയിൽ

കോട്ടയം: മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 92 -മത് രാജ്യാന്തര സമ്മേളനം ഡിസംബർ മാസം 26, 27, 28 തീയതികളിൽ തുമ്പമൺ ഭദ്രാസനത്തിന്റെ ആഥിതേയത്വത്തിൽ  പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ  നടക്കും. സമ്മേളനത്തോടനുബന്ധിച്ച് പതാക പ്രസ്ഥാനം...
- Advertisment -

Most Popular

- Advertisement -