Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsSabarimalaകന്നിമാസ പൂജകൾ...

കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന്  അടയ്ക്കും

ശബരിമല : ഓണം, കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 ന് അടയ്ക്കും. തന്ത്രിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന നാരായണൻ നമ്പൂതിരി, മേൽശാന്തി പി.എൻ. മഹേഷ് എന്നിവരുടെ കാർമികത്വത്തിൽ ലക്ഷാർച്ചന, കളഭാഭിഷേകം, ഗണപതി ഹോമം എന്നിവ നടന്നു

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഈ മാസം 25, 26 തീയതികളിൽ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടത്തുമെന്ന് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

ശബരിമല മേൽശാന്തിയാകാൻ 61 പേരും മാളികപ്പുറം മേൽശാന്തിയാകാൻ 45 പേരുമാണ് കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നത്. അഭിമുഖം പൂർണമായും ക്യാമറയിൽ ചിത്രീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് ദേവസ്വം കമ്മിഷണർ ഹൈക്കോടതിക്ക് കൈമാറും. തുടർന്ന് തുലാം 1 ന് സന്നിധാനത്ത് വച്ച് നുറുക്കെടുപ്പിലൂടെ മേൽശാന്തിമാരെ തിരഞ്ഞെടുക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പകർച്ചവ്യാധി പ്രതിരോധം, ഡ്രൈ ഡേയിൽ പങ്കാളികളാകണം : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : സംസ്ഥാനത്ത് ഡെങ്കിപ്പനി ഉൾപ്പെടെ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ആരോ​ഗ്യവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഡ്രൈ ഡേ വിജയിപ്പിക്കുവാൻ പൊതുജനങ്ങളും വിശ്വാസികളും രം​ഗത്തിറങ്ങണമെന്ന് മലങ്കര സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ...

യുക്രൈനിൽ ചരക്കുകപ്പലിനു നേരെ ആക്രമണം : രണ്ട് ഇന്ത്യൻ‌ പൗരന്മാരെ കാണാതായി

കീവ് : യുക്രൈനിലെ ഒഡേസ തുറമുഖത്ത് നിർത്തിയിട്ടിരുന്ന ചരക്കുകപ്പലിനു നേരെ ആക്രമണം .രണ്ട് ഇന്ത്യൻ പൗരന്മാരെ കാണാതായി. കഴിഞ്ഞ രാത്രിയാണ് എജിഎൻ രാഗ്നർ  എന്ന കപ്പലിനുനേരെ ആക്രമണമുണ്ടായത് .കപ്പലിൽ ആകെ നാല് ഇന്ത്യക്കാരാണ്...
- Advertisment -

Most Popular

- Advertisement -