Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsറോഡ് പരിപാലനത്തിൽ...

റോഡ് പരിപാലനത്തിൽ വീഴ്ച : മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : റോഡ് പരിപാലനത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതി.എന്നാൽ പദ്ധതി പ്രകാരം പ്രവൃത്തിക്ക് തുക അനുവദിച്ചിട്ടും കൃത്യ സമയത്ത് സാങ്കേതിക അനുമതി നേടി ടെണ്ടറിങ് പ്രക്രിയ ആരംഭിക്കാത്ത സംഭവം മലപ്പുറം ജില്ലയിൽ കണ്ടെത്തി. തുടർന്ന് ചീഫ് എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ എക്‌സിക്യൂട്ടീവ് എൻജിനീയർ, പെരിന്തൽമണ്ണ ഉപവിഭാഗത്തിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, പെരിന്തൽമണ്ണ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ എന്നിവരെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയിയതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി.എൻ നമ്പൂതിരി ഫൗണ്ടേഷൻ: അക്ഷരദീപം പദ്ധതിക്ക് തുടക്കം

തിരുവല്ല : വിദ്യാഭ്യാസത്തിന് ഒപ്പം അറിവിൻ്റെ പുതിയ വാതായനങ്ങൾ തുറക്കുന്ന അക്ഷരദീപം പദ്ധതിക്ക് തുടക്കമായി. പി.എൻ നമ്പൂതിരി ഫൗണ്ടേഷൻ്റ ആഭിമുഖ്യത്തിൽ വിവിധ സ്കൂളുകളിൽ നടപ്പിലാക്കുന്ന  വിവിധ തലങ്ങളിലെ അറിവിൻ്റെ വെളിച്ചം വീശുന്ന അക്ഷരദീപം...

Kerala Lotteries Results : 22-10-2024 Sthree Sakthi SS-438

1st Prize Rs.7,500,000/- (75 Lakhs) SU 612385 (ERNAKULAM) Consolation Prize Rs.8,000/- SN 612385 SO 612385 SP 612385 SR 612385 SS 612385 ST 612385 SV 612385 SW 612385 SX...
- Advertisment -

Most Popular

- Advertisement -