Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsഎംഡിഎംഎയുമായി അമ്മയും...

എംഡിഎംഎയുമായി അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ.നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ ഇന്ന് പുലർച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബീന, മകൻ കിരൺ, കിരണിന്റെ പെൺസുഹൃത്ത് സന്ധ്യ, സുഹൃത്ത് അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്.125 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടികൂടി.

പൊലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിക്കാൻ കിരണിന്റെ എട്ടു വയസ്സുള്ള മകളെയും ലഹരിക്കടത്തിനായി ഇവർ ഉപയോഗിച്ചുവെന്നും വിവരമുണ്ട്.തിരുവനന്തപുരം ഇഞ്ചയ്‌ക്കലിൽ ടെക്സ്റ്റൈൽ ഷോപ്പ് നടത്തുന്ന ഇവർ തുണി കൊണ്ടുവരാനെന്ന പേരിൽ ബെംഗളൂരുവിലേക്ക് പോയി മടങ്ങുന്നതിനിടെയാണ് സിന്തറ്റിക് ലഹരി കടത്തിയിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എ പത്മകുമാറിൻ്റെ വീട്ടിൽ എസ്ഐടി പരിശോധന

ആറന്മുള: ശബരിമല സ്വർണാപഹരണ കേസിൽ റിമാൻഡിലായ  ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മ കുമാറിൻ്റെ ആറന്മുളയിലെ വിട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ഇന്ന് ഉച്ചക്ക് 12 ന് എത്തിയ ...

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം നഷ്ടമാകും : ഭരണഘടനാ ഭേദ​ഗതി ബിൽ ഇന്ന് പാർലമെൻ്റിൽ

ന്യൂഡൽഹി : അറസ്റ്റ് ചെയ്യപ്പെട്ട് 30 ദിവസം കസ്റ്റഡിയിലായി കിടന്നാൽ മന്ത്രി സ്ഥാനം നഷ്ടമാകുന്ന നിർണായക ഭരണഘടനാ ഭേദ​ഗതി ബിൽ കേന്ദ്രസർക്കാർ ഇന്ന് പാർലമെൻ്റിൽ അവതരിപ്പിക്കും .അഞ്ചോ അതിലധികമോ വർഷം ശിക്ഷ കിട്ടാവുന്ന...
- Advertisment -

Most Popular

- Advertisement -