Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല സ്വർണ്ണക്കൊള്ള...

ശബരിമല സ്വർണ്ണക്കൊള്ള : നിലവിലെ  അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല – ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിലവിൽ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഹർജി കൂടുതൽ വാദത്തിനായി ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു.

സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട യഥാർത്ഥ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കേണ്ടതുണ്ട്. ഉന്നത നിലവാരമുള്ള ലാബുകളിലാണ് നിലവിൽ പരിശോധനകൾ നടക്കുന്നത്. ഇത് അന്വേഷണത്തിൽ നിർണ്ണായകമാണ്. നിലവിൽ ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഏറ്റവും മികച്ച ഉദ്യോഗസ്ഥരെയാണ് കേസ് ഏൽപ്പിച്ചിരിക്കുന്നത്.

പ്രതികളുടെ ജാമ്യം പരിഗണിച്ചപ്പോൾ കോടതി എന്തെങ്കിലും നിരീക്ഷണം നടത്തി എന്നതുകൊണ്ട് മാത്രം അന്വേഷണത്തിൽ ഇടപെടാനാകില്ല. പൊതുവായ ധാരണകളല്ല, മറിച്ച് വസ്തുതകളാണ് കോടതി പരിഗണിക്കുന്നത്. യഥാർത്ഥ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയാണ് പ്രധാന ലക്ഷ്യമെന്നും അന്വേഷണ റിപ്പോർട്ടുകൾ സൂക്ഷ്മമായി പരിശോധിക്കുമെന്നും കോടതി സൂചന നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ടനാട് താലൂക്കിലെ തലവടി,  മുട്ടാർ ഗ്രാമപഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ: വെള്ളപ്പൊക്കം  നിൽക്കുന്നതിനാൽ കുട്ടനാട് താലൂക്കിലെ തലവടി,  മുട്ടാർ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സ്കൂളുകൾക്കും അംഗനവാടികൾക്കും നാളെ അവധി നൽകി  ജില്ലാ കളക്ടർ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് വിശ്വകർമ്മ സർവീസ് സൊസൈറ്റി

ചങ്ങനാശ്ശേരി: നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പൂർണ്ണ പിന്തുണ നൽകാൻ വിശ്വകർമ്മ സർവീസ് സൊസൈറ്റിസംസ്ഥാന കൗൺസിലും ഡയറക്ടർ ബോർഡ് യോഗവും തീരുമാനിച്ചു. വിശ്വകർമ്മ സമുദായ അംഗങ്ങൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ രാഷ്ട്രീയ ഭേദമന്യേ സമുദായത്തിൽ...
- Advertisment -

Most Popular

- Advertisement -