തൃശ്ശൂർ : തൃശ്ശൂർ കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവ. കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ആശുപത്രികളില്‍ ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും ആരംഭിച്ചത്. ജില്ലാ ആശുപത്രി, തൃശൂർ സഹകരണ ആശുപത്രി എന്നിവിടങ്ങളിലാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്.





