Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsഭരണവിരുദ്ധ തരംഗത്തിൽ...

ഭരണവിരുദ്ധ തരംഗത്തിൽ കേരളവും തമിഴ്‌നാടും ബംഗാളും

തിരുവനന്തപുരം : കേരളത്തിലും തമിഴ്‌നാട്ടിലും ബംഗാളിലും ഭരണവിരുദ്ധ തരംഗം.കേരളത്തിൽ യുഡിഎഫ് പ്രമുഖരെല്ലാം ലീഡ് ചെയ്യുമ്പോള്‍ 13 മന്ത്രിമാർ ഇപ്പോഴും പിന്നിലാണ്.വോട്ടെണ്ണൽ തുടങ്ങി 4 മണിക്കൂർ പിന്നിട്ട ശേഷമാണ് ധർമടത്ത് പിണറായി വിജയൻ മുന്നിലായത്.

തമിഴ്നാട്ടിൽ മെഗാസ്റ്റാർ വിജയിന്റെ തമിഴക വെട്രി കഴകം നൂറ് കടന്നു. ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി എഐഡിഎംകെ രണ്ടാം സ്ഥാനത്ത് ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ഇപ്പോഴും പിന്നിലാണ്.

ബംഗാളിൽ ബിജെപി കേവല ഭൂരിപക്ഷം മറികടന്ന് മുന്നേറുകയാണ്.തൃണമൂൽ കോൺഗ്രസിന് ഇതുവരെ നൂറ് കടക്കാനായിട്ടില്ല. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബിജെപി സ്ഥാനാർഥിയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയിരുന്നു .ഇടതുകക്ഷികൾ രണ്ട് സീറ്റുകളിൽ ലീഡ് നിലനിർത്തുന്നുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആർഎസ്എസിന്റെ ശതാബ്ദി ആഘോഷം:  തപാൽ സ്റ്റാംപും നാണയവും ഇന്ന്  പുറത്തിറക്കും

ന്യൂഡൽഹി: ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സ്മരണാർഥം തപാൽ സ്റ്റാംപും നാണയവും പുറത്തിറക്കുന്നു. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ സാന്നിധ്യത്തിൽ ഇന്ന്  ഡൽഹിയിൽ നടക്കുന്ന ചടങ്ങിലാണു പ്രകാശനം നടക്കുക.ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര...

പശ്ചിമേഷ്യൻ സംഘർഷം : സാമ്പത്തിക സുരക്ഷിതത്വം മുൻനിർത്തി ജനങ്ങൾ  സ്വയം നിയന്ത്രണം പാലിക്കണം – പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തിക സുരക്ഷിതത്വം മുൻനിർത്തി ജനങ്ങൾ കർശന സ്വയം നിയന്ത്രണം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. കൊവിഡ് കാലത്തിന് സമാനമായ ജാഗ്രത ഇക്കാലയളവിൽ ആവശ്യമാണെന്ന്...
- Advertisment -

Most Popular

- Advertisement -