Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsജീവിതം പരിപൂർണ്ണമാക്കുവാൻ...

ജീവിതം പരിപൂർണ്ണമാക്കുവാൻ വാർദ്ധക്യകാലം അറിവിലും പരിജ്ഞാനത്തിലും വിനിയോഗിക്കണം: മാർ ക്രിസോസ്റ്റമോസ്

പരുമല:  ജീവിതം പരിപൂർണ്ണമാക്കുവാൻ വാർദ്ധക്യകാലം അറിവിലും പരിജ്ഞാനത്തിലും വിനിയോഗിക്കണമെന്നു ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് പറഞ്ഞു. പരുമല പെരുന്നാളിനോടനുബന്ധിച്ച് നടന്ന സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പ് (SJOF) വാർഷിക നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർദ്ധക്യം ഗൗരവത്തിൽ നിന്നും നർമത്തിലേക്ക് ചുവടുവയ്ക്കേണ്ട കാലമാണെന്ന് ഡോ. സിറിയക് തോമസ്  മുഖ്യപ്രഭാഷണം നിർവഹിച്ചു പറഞ്ഞു. സമാധാനത്തോടെ ഇരിക്കുന്നതും സമാധാനം പരത്തുന്നതും വാർദ്ധക്യ കാലത്തെ മാനസിക ആരോഗ്യത്തെ ഏറെ മെച്ചപ്പെടുത്തുമെന്നു കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് പറഞ്ഞു. തളരാതെ മനസും തകരാത്ത കരുത്തും എന്ന ക്‌ളാസ്സിലൂടെ അദ്ദേഹം വ്യക്തമാക്കിയത്.

വൈദിക ട്രസ്റ്റീ ഫാ. ഡോ. തോമസ് വർഗീസ് അമയിൽ,അത്മായ ട്രസ്റ്റീ റോണി വർഗീസ് എബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഫാ.കോശി തോമസ്, ഫാ.സി.എ.ഐസക്, ഡോ.മാത്യു പി ജോസഫ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ ഇന്ന് ചുമതലയേല്‍ക്കും. ഇന്ന് ഉച്ചക്ക്് 12.15ന് ലോക്ഭവന്‍ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള...

നവജാത ശിശുവിന്റെ മരണം ശ്വാസം മുട്ടിച്ച്

കൊച്ചി : കൊച്ചി പനമ്പിള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസിൽ  കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതിയുടെ മൊഴി. പ്രസവിച്ച ഉടനെ യുവതി കുഞ്ഞിന്റെ വായിൽ തുണി തിരുകി...
- Advertisment -

Most Popular

- Advertisement -