Monday, September 21, 2026
No menu items!

subscribe-youtube-channel

HomeCareerജില്ലയിലെ മൂന്ന്...

ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ആഴ്ചതോറുമുള്ള വിര്‍ച്വല്‍ തൊഴില്‍ മേളകള്‍

പത്തനംതിട്ട : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ നാളെ (10) ശനിയാഴ്ച തോറുമുള്ള തൊഴിൽ മേളകള്‍ പുനരാരംഭിക്കുന്നു. ജില്ലയിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലായിട്ടാണ് ഈ വിര്‍ച്വല്‍ തൊഴിൽ മേളകള്‍ നടക്കുന്നത്.

നിലവിലുണ്ടായിരുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ കൂടാതെ, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, അടൂർ (മണക്കാല), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ആറന്മുള  (ഐക്കര) എന്നീ സ്ഥാപനങ്ങളില്‍ കൂടി ശനിയാഴ്ച തോറുമുള്ള തൊഴിൽ മേളകള്‍ സംഘടിപ്പിക്കും. നാളെ നടക്കുന്ന തൊഴില്‍ മേളയിൽ 84 തൊഴിൽ തസ്തികകളിലായി 12,500-ലധികം ഒഴിവുകളാണുള്ളത്. രാവിലെ 9.30 മുതൽ ആരംഭിക്കുന്ന ഇന്റർവ്യൂവിൽ പ്ലസ് ടു, ഐ.ടി.ഐ (ITI), ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം (PG) എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.

ഉദ്യോഗാർത്ഥികൾക്ക് തങ്ങൾക്ക് ഏറ്റവും അടുത്തുള്ള മൂന്ന് കോളേജുകളിൽ ഏതെങ്കിലും ഒന്നിൽ ഇന്റർവ്യൂവിന് ഹാജരാകാം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വ്യാജ ആധാർ കാർഡുമായി 27 ബം​ഗ്ലാദേശികൾ കൊച്ചിയിൽ പിടിയിൽ

കൊച്ചി : കൊച്ചിയിൽ അനധികൃതമായി താമസിച്ച് ജോലി ചെയ്യുന്ന 27 ബംഗ്ലാദേശി പൗരന്മാരെ പിടികൂടി.വെള്ളിയാഴ്ച പുലർച്ചെ എറണാകുളം റൂറൽ പോലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേർന്ന് വടക്കൻ പറവൂരിൽ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ്...

സിനിമ ഷൂട്ടിംഗ് സെറ്റ് ആവശ്യങ്ങൾക്കായി കെഎസ്ആർടിസി സ്ഥലങ്ങൾ വാടകയ്ക്ക് നൽകുന്നു

തിരുവനന്തപുരം: കെഎസ്ആർടിസി ടിക്കറ്റേതരവരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി  മറ്റൊരു സംരംഭം കൂടി നടപ്പിലാക്കുകയാണ്. കെഎസ്ആർടിസി-യുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെയും പൊതുജനങ്ങളെയും ബാധിക്കാത്ത സ്ഥലങ്ങൾ സിനിമ ഷൂട്ടിംഗ് സെറ്റ് നിർമ്മിക്കുവാൻ ദിവസവാടക അടിസ്ഥാനത്തിൽ...
- Advertisment -

Most Popular

- Advertisement -