Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsKochiഓപ്പറേഷന്‍ നുംകൂർ...

ഓപ്പറേഷന്‍ നുംകൂർ : പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീട്ടിൽ കസ്റ്റംസ് റെയ്ഡ്

കൊച്ചി : ആഡംബര കാറുകള്‍ ഭൂട്ടാന്‍ വഴി നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിച്ച് മറിച്ചുവില്‍ക്കുന്നതുമായി ബന്ധപ്പെട്ട് നടൻമാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീട്ടിൽ കസ്റ്റംസ് റെയ്ഡ്. രാജ്യവ്യാപകമായി നടക്കുന്ന ഓപ്പറേഷന്‍ നുംകൂറിന്റെ ഭാ​ഗമായാണ് റെയ്ഡ് നടക്കുന്നത്.

കേരളത്തിൽ കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി 30 ഇടങ്ങളിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.ചില വ്യവസായികളുടെയും ഇടനിലക്കാരുടെയും വീടുകളിലും ചില വാഹന ഷോറൂമുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

ഭൂട്ടാനിൽ നിന്നും പഴയ വാഹനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ ചില ഇളവുകളുണ്ട്. ഇത് മുതലെടുത്ത് ആഡംബര വാഹനങ്ങള്‍ ഭൂട്ടാനില്‍ നിന്ന് ഹിമാചല്‍ പ്രദേശിലെത്തിച്ച് താത്കാലിക വിലാസമുണ്ടാക്കി രജിസ്റ്റർ ചെയ്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിറ്റഴിക്കുകയായിരുന്നു.

ഭൂട്ടാനില്‍ നിന്ന്‌ പഴയ വാഹനങ്ങള്‍ എന്ന പേരിലാണ് ഇന്ത്യയില്‍ എത്തിക്കുന്നത്.ഇതുവഴി ലക്ഷങ്ങളുടെ നികുതി വെട്ടിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.കേരള- ലക്ഷദ്വീപ് ചുമതലയുള്ള കസ്റ്റംസ് ഡയറക്ടറുടെ നേതൃത്തിലാണ് പരിശോധന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി അപമാനിച്ച കേസിലെ പ്രതി പിടിയിൽ

തിരുവല്ല : മീൻ വാങ്ങാൻ പോയ യുവതിയെ വീട്ടിലാക്കാമെന്ന് പറഞ്ഞു നിർബന്ധിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയും  തുടർന്ന് ഹോട്ടലിൽ എത്തിച്ചു അപമാനിക്കുകയും ചെയ്ത കേസിൽ പ്രതിയെ പുളിക്കീഴ് പോലീസ് പിടികൂടി. ആലപ്പുഴ തലവടി വെള്ളക്കിണർ...

നവരാത്രി മഹോത്സവം : പനച്ചിക്കാട് സംഗീത നൃത്തോത്സവത്തിൽ വൻ ഭക്തജനത്തിരക്ക്

കോട്ടയം : നവരാത്രി ഉത്സവത്തിന്റെ ഭാഗമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ ദർശനത്തിനും ദേശീയ സംഗീത നൃത്തോത്സവത്തിനും വൻ ഭക്തജന തിരക്ക്. എല്ലാ ദിവസവും നവരാത്രി മണ്ഡപത്തിൽ വൈകിട്ട് ഏഴിനാണ് ദേശീയ സംഗീത നൃത്തോത്സം....
- Advertisment -

Most Popular

- Advertisement -