Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryസ്വർണ്ണവും പണവും...

സ്വർണ്ണവും പണവും കവർന്നു കടന്നുകളഞ്ഞ പ്രതിയെ  തമിഴ്‌നാട്ടിൽ നിന്നും  പോലീസ്  അറസ്റ്റ് ചെയ്യ്തു

ചങ്ങനാശ്ശേരി: വീട്ടിൽ അതിക്രമിച്ചു കയറി 6 പവൻ സ്വർണ്ണവും പണവും കവർന്നു കടന്നുകളഞ്ഞ പ്രതിയെ തമിഴ്‌നാട്ടിൽ നിന്നും  ചങ്ങനാശ്ശേരി പോലീസ്  അറസ്റ്റ് ചെയ്യ്തു. തിരുവനന്തപുരം ജില്ലയിൽ നല്ലനാട് വില്ലേജ് വെഞ്ഞാറമ്മൂട്  മാക്കാകോണം ഭാഗത്ത് പറമ്പ് വിളാകം വീട്ടിൽ  ഷിബു സാമുവൽ (51)  ആണ് പിടിയിലായത്.

കഴിഞ്ഞ 11 ന് രാത്രിയിലാണ് ചങ്ങനാശേരി ചെത്തിപ്പുഴ ഇൻഡസ്ട്രിയൽ നഗർ ഭാഗത്തുളള അടച്ചിട്ട വീട്ടിൽ നിന്നും 6 പവൻ സ്വർണാഭരണങ്ങളും 30000/- രൂപയും 20000/- രൂപ വില വരുന്ന  സിസി റ്റിവി ഹാർഡ് ഡിസ്കും മോഷണം പോയത്. മോഷണത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിക്കുവേണ്ടി ചങ്ങനാശ്ശേരി  ഡിവൈഎസ്പി എ കെ  വിശ്വനാഥന്റെ നിർദ്ദേശാനുസരണം പോലീസ് സ്റ്റേഷൻ  എസ് എച്ച് ഒ വിനോദ് കുമാറിന്റെ നേതൃത്വത്തിലുലുള്ള സംഘം രൂപീകരിച്ച് നടത്തി അന്വേഷണത്തിനൊടുവിലാണ് തമിഴ് നാട് ഏർവാടിയിൽ നിന്നും പ്രതി പിടിയിലാകുന്നത്.

പകൽ സമയങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് അടഞ്ഞു കിടക്കുന്ന വീടുകൾ നോക്കി വയ്ക്കുകയും രാത്രിയിലെത്തി വീട് കുത്തിത്തുറന്ന് മോഷണം നടത്തി തമിഴ് നാട്ടിലേക്ക് കടക്കുകയുമാണ് പതിവ്. അടുത്ത നാളുകളിലായി കേരളത്തിൽ നടന്ന പല മോഷണ കേസ്സുകളിലും പ്രതിക്ക് പങ്കുണ്ടോ എന്നുളള വിവരം പോലീസ് അന്വേഷിച്ചു വരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിളപ്പിൽശാലയിൽ ഭാര്യയെ മർദിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം : വിളപ്പിൽശാലയിൽ ഭർത്താവ് മദ്യലഹരിയിൽ ഭാര്യയെ മർദിച്ചു കൊലപ്പെടുത്തി .പേയാട് വിട്ടിയം സ്വദേശി വിദ്യാ ചന്ദ്രൻ ആണ് മരിച്ചത്. സംഭവത്തിൽ രണ്ടാം ഭർത്താവ് രതീഷ് പോലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം....

കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണ്ണയ പരീക്ഷാ ഫലം ജൂൺ 21ന് രാത്രിയോടെയാണ് പ്രഖ്യാപിച്ചത്. അതിനാൽ മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള...
- Advertisment -

Most Popular

- Advertisement -