Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഇനി അമേരിക്കയുടെ...

ഇനി അമേരിക്കയുടെ സുവർണ കാലം : പ്രവർത്തകരെ അഭിസംബോധന ചെയ്ത് ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് വിജയമുറപ്പിച്ചു. ട്രംപിന് 267 ഇലക്ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിന് 224 വോട്ടുകളാണ് നേടാനായത്. വിജയത്തിന് 270 വോട്ടുകളാണ് വേണ്ടത്.

തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ചതിന് പിന്നാലെ ട്രംപ് പ്രവർത്തകരെ അഭിസംബോധന ചെയ്തു. അമേരിക്കയുടെ സുവർണ കാലം വന്നെത്തിയെന്നും രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്ന് ട്രംപ് പറഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിജയമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. ജെ.ഡി വാൻസ് അമേരിക്കയുടെ പുതിയ വൈസ് പ്രസിഡൻ്റാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയിച്ചതായി സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. ചരിത്ര വിജയത്തിൽ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വചനധ്യാനം രൂപാന്തരത്തിലേക്ക് നയിക്കണം: ബിഷപ്പ് തോമസ് സാമുവൽ

തിരുവല്ല: ധ്യാനം ഉള്ളിൽ പ്രകാശം പരത്തുന്നതിനും വ്യക്തികളുടെ രൂപാന്തരത്തിനും പ്രയോജനപ്പെടണമെന്ന് ബിഷപ്പ് തോമസ് സാമുവൽ ഉദ്ബോധിപ്പിച്ചു. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ രചിച്ച ധ്യാനാഞ്ജലി എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

സെൻറ് ചവറ ട്രോഫി- ഇടിമണ്ണിക്കൽ – യവനിക പ്രൊഫഷണൽ നാടകോത്സവം

ചങ്ങനാശ്ശേരി: സർഗഭവന നിർമാണത്തിന് ചാരുതയേകി സെൻറ് ചവറ ട്രോഫി- ഇടിമണ്ണിക്കൽ - യവനിക സീസൺ 3 പ്രൊഫഷണൽ നാടകോത്സവം പുരോഗമിക്കുന്നു. നാലാം ദിനത്തിൽ “ആറ്റിങ്ങൽ ശ്രീധന്യയുടെ മുഖാമുഖം” നാടകം ചെത്തിപ്പുഴ സർഗക്ഷേത്ര തേവർകാട്...
- Advertisment -

Most Popular

- Advertisement -