Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsപോലീസ് സ്റ്റേഷനിൽ...

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വണ്ടികൾക്ക് തീപിടിച്ചു

തിരുവനന്തപുരം : പാങ്ങോട് പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വണ്ടികൾക്ക് തീപിടിച്ചു.പോലീസ് സ്റ്റേഷനോട് ചേർന്നുള്ള സ്ഥലത്താണ് വാഹനങ്ങൾ ഇട്ടിരുന്നത്.രാവിലെ 8.15 ഓടെ സ്റ്റേഷനിലെ ക്ലീനിങ് സ്റ്റാഫ് ചപ്പുചവറുകൾ കത്തിക്കുന്നതിനിടയിലാണ് വാഹനങ്ങളിൽ തീ പിടിച്ചത്.15 ബൈക്കുകളും ഓട്ടോറിക്ഷയുടെ ഒരു ഭാഗവും കത്തി.അപകടത്തിൽപ്പെട്ടതും മോഷണവാഹനങ്ങളുമാണ് കത്തിയതിൽ ഏറെയും. നാട്ടുകാരും പൊലീസും ചേർന്ന് തീ അണച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരമെന്ന വാർത്തകൾ വ്യാജം: തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍...

മൂക്കന്നൂർ പള്ളിയോടം: നിർമ്മാണ സമിതി പ്രവർത്തനം ആരംഭിച്ചു

കോഴഞ്ചേരി: ആറൻമുള പള്ളിയോടങ്ങളിൽ അമ്പത്തിമൂന്നാമത്തേതായ മുക്കന്നൂർ പള്ളിയോടത്തിനായി നിർമ്മാണ സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പള്ളിയോടം നിർമ്മിക്കുന്നതിനായി ആറൻമുള പള്ളിയോട സേവാ സംഘം മുക്കന്നൂർ 720 നമ്പർ ശ്രീശങ്കരവിലാസം എൻ എസ് എസ്...
- Advertisment -

Most Popular

- Advertisement -