Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiബോളിവുഡ് നടൻ...

ബോളിവുഡ് നടൻ മനോജ് കുമാര്‍ അന്തരിച്ചു

മുംബൈ : ബോളിവുഡിലെ നടനും സംവിധായകനുമായ മനോജ് കുമാര്‍ (87) അന്തരിച്ചു. ഇന്ന് പുലർച്ചെ നാല് മണിക്ക് മുംബൈയിലെ കോകിലാബെൻ ധീരുഭായി അംബാനി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി കരൾ സംബന്ധമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ദേശസ്‌നേഹം പ്രമേയമായ ചിത്രങ്ങളിലൂടെയാണ് മനോജ് കുമാര്‍ പ്രശസ്തനായത്. ദേശസ്നേഹ ചിത്രങ്ങളിൽ അഭിനയിച്ച് ഭാരത് കുമാർ എന്ന പേരും അദ്ദേഹത്തിന് ലഭിച്ചു. ഷഹീദ്, ഉപ്കാർ, രം​ഗ് ദേ ബസന്തി,പുരബ് ഔര്‍ പശ്ചിമ്, ക്രാന്തി, റോട്ടി കപട ഔര്‍ മകാന്‍ തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം സംവിധായകന്‍, തിരക്കഥാകൃത്ത്, എഡിറ്റര്‍ എന്നീ നിലകളിലും കഴിവ് തെളിയിച്ചു.

ദേശീയ ചലച്ചിത്ര അവാർഡും ഏഴ് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1992-ല്‍ പത്മശ്രീയും 2015-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിൽ ഓട് വിളക്ക് വിതരണത്തിലെ ഓഡിറ്റ് പരിശോധനയില്‍  രേഖാമൂല്യങ്ങളുടെ അഭാവം കണ്ടെത്തി

തൃശൂർ : ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട് വിളക്ക് വിതരണം സംബന്ധിച്ച ഓഡിറ്റ് പരിശോധനയില്‍ സാരമായ ക്രമക്കേടുകളും രേഖാമൂല്യങ്ങളുടെ അഭാവവും കണ്ടെത്തി. റിപ്പോര്‍ട്ടില്‍ 11,161 രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിച്ചതായി...

തദ്ദേശ തിരഞ്ഞെടുപ്പ് : ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് വിധിയെഴുതുന്നത്. വൈകിട്ട് 6 മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. ...
- Advertisment -

Most Popular

- Advertisement -