Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsChennaiവിജയുടെ “ജനനായകൻ”...

വിജയുടെ “ജനനായകൻ” ജൂലൈ 23 ന് തിയേറ്ററുകളിലെത്തും

ചെന്നൈ: വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജനനായകൻ” ജൂലൈ 23 ന് തിയേറ്ററുകളിലെത്തും.  ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ്. ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്.

ജനനായകൻ ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്.

ദളപതി വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും. ജനനായകന്റെ അണിയറപ്രവർത്തകർ ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട്  വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ എന്നിവരാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റീശ് കോർഎപ്പിസ്കോപ്പാ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട്  ഇനി “മലങ്കര മൽപ്പാൻ”.

കോട്ടയം:ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ടിന്   ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ "മലങ്കര മൽപ്പാൻ"  സ്ഥാനം നൽകി. മലങ്കര സഭയുടെ ചരിത്രത്തിൽത്തന്നെ ആദ്യമായി "റീശ് കോർഎപ്പിസ്കോപ്പാ" എന്ന സ്ഥാനം നൽകി വാഴിച്ചതിനോടനുബന്ധിച്ചാണ്...

തപാൽ വകുപ്പിന്റെ ഇൻലൻഡ് സ്പീഡ് പോസ്റ്റ് നിരക്കുകളിൽ മാറ്റം

ന്യൂഡൽഹി : തപാൽ വകുപ്പ് ഇൻലൻഡ് സ്പീഡ് പോസ്റ്റ് (ഡോക്യുമെന്റ്) പുതുക്കിയ നിരക്കുകൾ ഇന്ന് (ഒക്ടോബർ 1) മുതൽ പ്രാബല്യത്തിൽ വരും. ഒടിപി അടിസ്ഥാനമാക്കിയുള്ള സുരക്ഷിത വിതരണം, ഓൺലൈൻ പേയ്‌മെൻറ് സൗകര്യം, വിതരണവുമായി...
- Advertisment -

Most Popular

- Advertisement -