Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsKannurമക്കളെ ഭാര്യയ്ക്കൊപ്പം...

മക്കളെ ഭാര്യയ്ക്കൊപ്പം വിടാൻ കോടതി വിധി : യുവാവും അമ്മയും കുട്ടികളും മരിച്ച നിലയിൽ

കണ്ണൂർ : പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടുനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി . രാമന്തളി സെന്ററിൽ കൊയിത്തട്ട താഴത്തെവീട്ടിൽ കലാധരൻ (36), മാതാവ് ഉഷ (56), കലാധരന്റ മക്കളായ ഹിമ (6), കണ്ണൻ (2) എന്നിവരാണു മരിച്ചത്.കുട്ടികളെ നിലത്തു മരിച്ചുകിടക്കുന്ന നിലയിലും ഉഷയെയും കലാധരനെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികളെ അവരുടെ അമ്മയ്‌ക്കൊപ്പം വിടാൻ കോടതി വിധി വന്നതിന് പിന്നാലെയാണ് സംഭവം.

കോടതി വിധിയെത്തുടർന്ന് കുട്ടികളെ ഉടൻ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഭാര്യവീട്ടുകാർ പൊലീസിനെ സമീപിക്കുകയും കുട്ടികളെ ഇന്നു വിട്ടുകൊടുക്കണമെന്ന് പോലീസ് രാത്രിയിൽ കലാധരനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കുട്ടികൾക്ക് വിഷം നൽകി കലാധരനും അമ്മ ഉഷയും തൂങ്ങിമരിച്ചതാണെന്ന് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ക്രൂ-11 ദൗത്യ സംഘം ഭൂമിയിലെത്തി

കാലിഫോർണിയ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ബഹിരാകാശ സഞ്ചാരികളേയും വഹിച്ചുകൊണ്ടുള്ള സ്‌പേസ് എക്‌സ് ക്രൂ-11 പേടകം ഭൂമിയിലെത്തി .ബഹിരാകാശ യാത്രികരിൽ ഒരാളുടെ ആരോഗ്യ പ്രശ്നത്തെത്തുടർന്നാണ് ദൗത്യം വെട്ടിച്ചുരുക്കിയത് .പേടകം ഉച്ചകഴിഞ്ഞ് 2.11ന്...

വഖഫ് ഭേദഗതി ബിൽ : ജെപിസി റിപ്പോർട്ടിന് രാജ്യസഭയിൽ അം​ഗീകാരം

ന്യൂഡൽഹി : വഖഫ് ജെപിസി റിപ്പോർട്ടിന് രാജ്യസഭയിൽ അം​ഗീകാരം. പ്രതിപക്ഷ ബഹളത്തിനിടെ ജെപിസി ചെയർമാനും ബിജെപി എംപിയുമായ ​ജ​ഗദാംമ്പിക പാലാണ് വഖഫ് ബിൽ അവതരിപ്പിച്ചത്.പ്രതിപക്ഷം മുന്നോട്ടുവച്ച 44 ഭേദ​ഗതി നിർദേശങ്ങളും തള്ളിക്കൊണ്ടാണ് ജെപിഎസ്...
- Advertisment -

Most Popular

- Advertisement -