Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsറബർ പുകപ്പുരയ്ക്ക്...

റബർ പുകപ്പുരയ്ക്ക് തീപിടിച്ചു : പൊലീസും ഫയർ ഫോഴ്സും എത്തി തീ നിയന്ത്രണ വിധേയമാക്കി

റാന്നി : റാന്നിയിൽ വീട്ടിലെ റബർ പുകപ്പുരയ്ക്ക് തീപിടിച്ചു. അഗ്നിശമന സേനയുടേയും പൊലീസിൻ്റെയും സമയോചിത ഇടപെടലിലൂടെ  വൻ ദുരന്തം ഒഴിവായി. മന്ദമരുതി -വെച്ചൂച്ചിറ റോഡിൽ കുന്നം ആനമാടത്തിന് സമീപം തെക്കേൽ സാബുവിൻ്റെ വീട്ടിലെ പുകപ്പുരയിലാണ് തീ പടർന്നത്. ഇന്ന് ഉച്ചയ്ക്ക് 12.45 നായിരുന്നു സംഭവം

ഈ സമയം സാബുവിൻ്റെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വീടിന് സമീപത്ത് കൂടി പോയവരാണ് പുകപ്പുരയിൽ നിന്ന് ഉയർന്ന തോതിൽ തീ ഉയരുന്നതായി കണ്ടത്. ഉടൻ തന്നെ ഫയർ ഫോഴ്സിലും പൊലീസിലും വിവരം അറിയിച്ചതിനെ തുടർന്ന് അവർ എത്തി തീ നിയന്ത്രണ വിധേയമാക്കി. വെച്ചുച്ചിറ പൊലീസും റാന്നിയിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുമാണ് എത്തിയത്. ഒട്ടുപാൽ പൂർണമായും കത്തി നശിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെസിബിസി മദ്യലഹരി വിമുക്ത സമിതിയുടെ ബോധവല്‍ക്കരണ സെമിനാര്‍

ചങ്ങനാശേരി: കെസിബിസി മദ്യലഹരി വിമുക്ത സമിതി ചങ്ങനാശേരി അതിരൂപതാ സമിതിയും, എടത്വാ സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ സില്‍വര്‍ ജൂബിലി ഓഡിറ്റോറിയത്തില്‍വെച്ച് ലഹരി വിമുക്ത ബോധവല്‍ക്കരണ സെമിനാറും, പഠന ശിബിരവും...

കായിക വകുപ്പിന്റെ ലഹരി വിരുദ്ധ കാമ്പയിന്‍ ‘കിക്ക് ഡ്രഗ്’

പത്തനംതിട്ട : കായിക വകുപ്പിന്റെ ലഹരി വിരുദ്ധ കാമ്പയിന്‍ 'കിക്ക് ഡ്രഗ്' ന്റെ ഭാഗമായി ഏപ്രില്‍ 30 വരെ കായിക മത്സരങ്ങള്‍ , ഫ്‌ളാഷ്‌മോബ്, തെരുവ് നാടകം എന്നിവ ജില്ലയില്‍ സംഘടിപ്പിക്കും. ജില്ലാ...
- Advertisment -

Most Popular

- Advertisement -