Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്നത്...

കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്നത് ഭ്രാന്തന്‍ പരിഷ്‌കാരങ്ങൾ: ടി.പി.രാമകൃഷ്ണന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്നത് ഭ്രാന്തന്‍ പരിഷ്‌കാരങ്ങളാണെന്ന് കുറ്റപ്പെടുത്തി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഒരു നീതീകരണവുമില്ലാത്ത രീതിയിലാണ് കെഎസ്ആര്‍ടിസിയില്‍ ഓരോ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഏകപക്ഷീയമായ സമീപനമാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സ്വീകരിക്കുന്നത്. തൊഴിലാളികളെയോ തൊഴിലാളികള്‍ക്കോ സംഘടനകള്‍ക്കോ യാതൊരു പരിഗണനയും നല്‍കുന്നില്ല. പ്രശ്‌നങ്ങള്‍ ഒന്നും പരിഹരിക്കപ്പെടുന്നില്ലെന്നും ടി.പി.രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി.

ബദലി ജീവനക്കാരെ ഏകീകമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് മാറ്റി നിര്‍ത്തിയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരെ വിശ്വാസത്തില്‍ എടുക്കാന്‍ മാനേജ്‌മെന്റ് തയാറാകണം. കെഎസ്ആര്‍ടിസി മെച്ചപ്പെടണമെങ്കില്‍ ആദ്യം തൊഴിലാളികളെ പരിഗണിക്കണം. പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഇടപെടലുകള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഈ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സമൂഹത്തിന് വേണ്ടി എന്തെങ്കിലും പറഞ്ഞാൽ അവരെ ആർ എസ് എസ് ആയി മുദ്രകുത്തുന്ന ഒരു സ്ഥിതിവിശേഷം ആണ് നമ്മുടെ നാട്ടിലുള്ളത് :  പ്രീതി നടേശൻ

ചെറുകോൽപ്പുഴ : ഹിന്ദു സമൂഹത്തിന് വേണ്ടി എന്തെങ്കിലും പറഞ്ഞാൽ അവരെ ആർ എസ് എസ് ആയി മുദ്രകുത്തുന്ന ഒരു സ്ഥിതിവിശേഷം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുവെന്ന് എസ് എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി...

‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി: വനിതകൾ ഉത്സവഛായയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്:  മന്ത്രി സിപി ജോൺ

തിരുവനന്തപുരം: കെഎസ്ആർടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി സംസ്ഥാനത്തെ വനിതകൾ ഉത്സവഛായയോടെയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ഗതാഗത മന്ത്രി സിപി ജോൺ. സൗജന്യ യാത്രാ പദ്ധതി നിലവിലുണ്ടെങ്കിലും പണം നൽകി...
- Advertisment -

Most Popular

- Advertisement -