Monday, July 6, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല വിമാനത്താവള...

ശബരിമല വിമാനത്താവള പദ്ധതിയ്ക്ക് പുതിയ വിജ്ഞാപനം പുറത്തിറക്കാൻ സർക്കാർ ശ്രമം തുടങ്ങി

പത്തനംതിട്ട : നിർദ്ദിഷ്ഠ ശബരിമല വിമാനത്താവള പദ്ധതിയ്ക്ക് ഇനി പുതിയ വിജ്ഞാപനം പുറത്തിറക്കാൻ സർക്കാർ ശ്രമം തുടങ്ങി. ഇതിനായി സംസ്ഥാന വ്യവസായ വികസന കോർപറേഷനുമായി സർക്കാർ ചർച്ച തുടങ്ങിയതായി സൂചന ലഭിച്ചു.
പരിസ്ഥിതി – സാമൂഹിക ആഘാത പഠനത്തിന് സർക്കാർ പങ്കാളിത്തം ഇല്ലാത്ത കമ്പനിയെ ചുമതലപ്പെടുത്താനുള്ള ചർച്ചകൾക്കാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്. പിഴവുകൾ ഇല്ലാതെ പുതിയ വിജ്ഞാപനം ഇറക്കാനാണ് ഇപ്പോഴത്തെ തീരുമാനം

പദ്ധതിയ്ക്കായി പ്രധാനമായും സ്ഥലം ഏറ്റെടുക്കേണ്ടത് ചെറുവള്ളി എസ്റ്റേറ്റിൽ നിന്നാണ്. എസ്റ്റേറ്റിൻ്റെ ഉടമസ്ഥത സംബന്ധിച്ച തർക്കം ഇപ്പോൾ പാലാ സബ് കോടതിയിൽ ഉണ്ട്.  ബിലീവേഴ്സ് ചർച്ചിൻ്റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് എസ്റ്റേറ്റ് ഭൂമി സർക്കാരിലേക്ക് വിട്ടു കിട്ടിയെങ്കിൽ മാത്രമേ വിമാനത്താവള പദ്ധതി യാഥാർഥ്യമാകൂ.

ഇതിന് കോടതിക്ക് പുറത്ത് തർക്ക പരിഹാരം ഉണ്ടായെങ്കിലേ നിയമ തടസങ്ങൾ മാറി കിട്ടുകയുള്ളൂ. വിമാനത്താവള പദ്ധതിയോട് നിലവിൽ എതിർപ്പില്ലെന്ന് ബിലീവേഴ്സ് ചർച്ച് വ്യക്തമാക്കിയിരുന്നു. എസ്റ്റേറ്റിൻ്റെ ഉടമസ്ഥാവകാശം ട്രസ്റ്റിനാണെന്ന് സർക്കാർ സമ്മതിക്കണമെന്നാണ് ബിലിവേഴ്സ് ചർച്ചിൻ്റെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ ആവില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാരിൻ്റെ ആണ് എസ്റ്റേറ്റ് ഭൂമി എന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ നിയമ പ്രശ്നം ഉണ്ടായാൽ ബിലീവേഴ്സ് ചർച്ച് പ്രതിനിധികളുമായി ഒത്തു തീർപ്പ് ചർച്ച വേണ്ടി വരുമെന്ന് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ പ്രതിനിധികൾ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിശ്വകർമ്മ ജനമുന്നേറ്റ യാത്രക്ക് തിരുവല്ലായിൽ വൻ സ്വീകരണം

തിരുവല്ല: വിശ്വകർമ്മ ജനമുന്നേറ്റ യാത്രക്ക് തിരുവല്ലായിൽ വൻ സ്വീകരണം നൽകി.  വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 2 ന്  സെക്രട്ടറിയേറ്റ് ധർണക്ക് മുന്നോടിയായി നടത്തുന്ന വി. എസ്. എസ് സംസ്ഥാന നേതാക്കൾ ...

വയനാട് ദുരന്തം : ഇന്ന് സർവകക്ഷി യോഗം

വയനാട് : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേരും. കളക്ടറേറ്റില്‍ രാവിലെ 11.30-നാണ് യോഗം.രാവിലെ 10.30-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും. രാഹുല്‍...
- Advertisment -

Most Popular

- Advertisement -