Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല വരുമാനത്തിൽ...

ശബരിമല വരുമാനത്തിൽ 12 കോടിയുടെ ഇടിവ് : തീർഥാടകരുടെ എണ്ണം കൂട്ടാൻ ദേവസ്വം ബോർഡ്

ശബരിമല : തീർഥാടനകാലത്ത് പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ആശങ്കയാകുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഇതുവരെ ഏകദേശം 12 കോടി രൂപയുടെ വരുമാനക്കുറവുണ്ടായതായാണ് കണക്ക്. വരുമാനത്തിലെ ഇടിവ് മറികടക്കുന്നതിനും കൂടുതൽ തീർഥാടകരെ ദർശനത്തിന് എത്തിക്കുന്നതിനുമായി സ്പോട്ട് ബുക്കിങ്ങും വെർച്വൽ ക്യൂ ബുക്കിങ്ങും വർധിപ്പിക്കുന്ന കാര്യം ദേവസ്വം ബോർഡ് പരിഗണിക്കുന്നു. ഇതുസംബന്ധിച്ച് നിർണായക തീരുമാനങ്ങൾ എടുക്കാൻ ബോർഡ് യോഗം ചേരും.

നിലവിലെ ബുക്കിങ് സംവിധാനത്തിലെ അപാകതകളും വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരം ലഭിച്ചിട്ടും നിരവധി പേർ എത്താത്തതും വരുമാനക്കുറവിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ബുക്ക് ചെയ്ത സ്ലോട്ടുകൾ ഉപയോഗിക്കാതെ പോകുന്നത് യഥാർഥത്തിൽ ദർശനത്തിന് എത്താൻ ആഗ്രഹിക്കുന്ന ഭക്തർക്കും തിരിച്ചടിയാകുന്നുണ്ട്.

അതേസമയം, വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിൽക്കുന്നുവെന്ന പരാതികളും ഉയർന്നിട്ടുണ്ട്. ഇത്തരം ക്രമക്കേടുകൾ തടയുന്നതിനും ബുക്കിങ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നടപടികൾ ആലോചനയിലുണ്ട്. സ്പോട്ട് ബുക്കിങ് പരിധി ഉയർത്തുന്നതും കൂടുതൽ കേന്ദ്രങ്ങളിൽ ബുക്കിങ് സൗകര്യം ഏർപ്പെടുത്തുന്നതും പരിഗണനയിലുണ്ട്.

നിലവിലെ നിയന്ത്രണങ്ങൾ ഭക്തരുടെ വരവിനെ ബാധിക്കുന്നുണ്ടോയെന്നും ബുക്കിങ് പരിധിയിൽ മാറ്റം വരുത്തിയാൽ കൂടുതൽ തീർഥാടകരെ സുഗമമായി സന്നിധാനത്ത് എത്തിക്കാനാകുമോയെന്നും യോഗം വിലയിരുത്തും. ഹൈക്കോടതിയുടെ അനുമതിയും നിർദേശങ്ങളും പരിഗണിച്ചായിരിക്കും തുടർനടപടികൾ.

വരുമാന നഷ്ടം നികത്തുന്നതിനൊപ്പം അയ്യപ്പഭക്തർക്ക് ദർശനസൗകര്യം ഉറപ്പാക്കുകയെന്നതും ദേവസ്വം ബോർഡിന് മുന്നിലെ പ്രധാന വെല്ലുവിളിയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : മാരാരിക്കുളം–ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ലെവൽ ക്രോസിംഗ് നമ്പർ 49 (കലവൂർ ഗേറ്റ്) അടിയന്തര അറ്റകുറ്റപ്പണികൾക്കായി നവംബർ 23 വൈകിട്ട് 4 മുതൽ നവംബർ 27 വൈകിട്ട് 6 ...

ജമ്മു കശ്മീരിലും ഹരിയാനയിലും വോട്ടെണ്ണൽ ആരംഭിച്ചു

ന്യൂഡൽഹി : ജമ്മു കശ്മീർ, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ രണ്ടിടത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഹരിയാനയിൽ കോൺഗ്രസാണ് മുന്നിൽ.ജമ്മു മേഖലയില്‍ ബിജെപി മുന്നിലാണ്. എന്നാല്‍ കശ്മീര്‍ മേഖലയില്‍...
- Advertisment -

Most Popular

- Advertisement -