Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzha42-ാമത് മഹാസത്രം:...

42-ാമത് മഹാസത്രം: വനിതാ സംഗമം നടത്തി

ആലപ്പുഴ: കലവൂർ മാരൻകുളങ്ങര ഭഗവതീ ക്ഷേത്രത്തിൽ ഏപ്രിലിൽ നടക്കുന്ന 42-ാമത് മഹാസത്രത്തിൻ്റെ ഗോപികാ സംഗമത്തിനു മുന്നോടിയായി വനിതാ സംഗമം നടത്തി. എൻ.എസ്. എസ്. യൂണിയൻ വൈസ് പ്രസിഡൻ്റും അയ്യപ്പ സേവാ സംഘം ദേശീയ പ്രസിഡൻ്റുമായ എം. സംഗീത് കുമാർ ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് ഡി.ബി. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി കെ.എസ്. ഇന്ദുലേഖാ നായർ മുഖ്യപ്രഭാഷണം നടത്തി. സത്ര നിർവഹണ സമിതി ചെയർമാൻ പി.എസ്. ശ്രീകുമാർ അധ്യക്ഷനായി.

ഗോപികാ സംഗമം ചെയർപേഴ്സൺ പദ്മകുമാരി, ജന. കൺവീനർ സിന്ധു ബി. നായർ, കൺവീനർമാരായ ജ്യോതി ലക്ഷ്മി,  ബിന്ദു വി. നായർ, സത്ര സമിതി ജനറൽ സെക്രട്ടറി ടി.ജി. പദ്മനാഭൻ നായർ, നിർവഹണ സമിതി ജനറൽ കൺവീനർ കെ.കെ. ഗോപകുമാർ, ജി മനോജ് കുമാർ, രാജ്മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാകിസ്താനികളെ കണ്ടെത്തി തിരിച്ചയക്കുക ; മുഖ്യമന്ത്രിമാർക്ക് നിർ​ദേശം നൽകി അമിത് ഷാ

ന്യൂഡൽഹി : പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിലുള്ള പാകിസ്താനികളെ കണ്ടെത്തി നാടുകടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ മുഖ്യമന്ത്രിമാർക്കും നിര്‍ദ്ദേശം നല്‍കി. പാകിസ്താനികളെ ഇന്ത്യയിൽ നിന്ന് തിരികെ അയയ്‌ക്കുന്നതിന് വേണ്ട...

ജനപ്രതിനിധികൾ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനസേവനം നിർവ്വഹിക്കണം: ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ

തിരുവല്ല: ജനപ്രതിനിധികൾ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനസേവനം നിർവ്വഹിക്കണമെന്ന് ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ പറഞ്ഞു. കേരളത്തിൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട മാർത്തോമ്മാ സഭാംഗങ്ങളായ ജനപ്രതിനിധികളുടെ സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ...
- Advertisment -

Most Popular

- Advertisement -